വേഗമാർന്നാ,വിഷാദ കാലം -
മാഞ്ഞകന്നേ,പോകുമോ.?
വേദനിക്കും വേൽമുനകൾ -
വ്യർത്തസീമയിലലിയുമോ?
വിരഹകാലവികാരവായ്പിൽ
വിരുന്നായിയെത്തിയെന്നെ -
വിരുന്നൂട്ടും സ്വപ്നമേ നിൻ -
തിരുനടയിൽ ചിരിയുടെ -
കിലുക്കിൻ കൂടിരിപ്പുണ്ടോ?
കാല,കാഹള വീണയിൽ -
ഞാനീണമായിയുണർന്നല്ലോ
ഉള്ളിലോർമ്മകളുയിരായി-
വെൺമേഘചിറകേന്തി -
പറന്നുള്ളംകുളിർന്നല്ലോ .
ഒടുവിലെത്തിയീ-
കാലയവനികമറവിൽനിന്നും
പ്രണയസാഗരനിറവിലായ്
കിനാവിന്റെ മറവിലായ് !
പലകുറിയായ് പലതുനേടാൻ
മതിമറന്നീമാനവൻ തൻ -
തലമുറകൾ തനുവിലിന്നും തരളവേഗ-
വിലാപമായങ്ങലയലടിച്ചൊടുങ്ങലായ്.
കലിപകർന്നു,കരളുനീറി -
കലാപകലുഷിതകാഹളം
കഥയറിയാതിരുളുമൂടും-
കപടവീഥിയിലിടറുന്നു
കനകമോഹനകാവൃമേള -
യിലൊഴുകി ജീവിതമഴുകുന്നു
അരുണശോഭയിലഴകിജീവിത -
മൊഴുകുവാൻ കൊതിക്കുന്നു
അടരുമഴകിൻനിഴലുക -
ളെന്നറിയുവോർ നിറവിലെങ്കിൽ .
കുളിരുമുള്ളം തളിരുപോലു-
ള്ളു,ണരുമുണ്മയിലെന്നുമേ
കരണമായത് വരികിലും നാം -
കനിവിൽ കപടത കാക്കുന്നു
കടലുവറ്റിവരണ്ടകാലം
കനലുകത്തിയെരിഞ്ഞ മാനം
ചിതറിയോടി പതറിവീണ,വനിണ -
പിരിഞ്ഞു പിടഞ്ഞകാലം
ഇല നിറയ്ക്കാനിരകളാക്കും
ഇരുന്നുവാഴാനിരനിറക്കും
കപടകാഹളകൊലകാലം
ഓർമ്മകൾ പിഴുതെടുത്തീ -
പുതുവഴിയിൽനട്ടു നദിയുടെ -
പുളകകാമന വഴികളിൽ
പുതുദളങ്ങളായുയരുവാ,നുയിരു -
യരുവാനൊരുദിനരാത്രമിരുളുമോ?