പൊൻ ചിങ്ങ പുലരി പിറന്നു
പൂതുമ്പികൾ പാറി നടന്നു
പൂവിളികൾ ഉയരുകയായി
മാലോകർ പാടുകയായി
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
മാമലകൾ പച്ച പുതച്ചെ
പൂപ്പാടം കൊയ്തു കഴിഞ്ഞെ
പുത്തരി ചോറുണ്ണാൻ വന്നാട്ടെ ഓണത്തപ്പാ
വന്നാട്ടെ ഓണത്തപ്പാ
ആകാശം കസവ് വിരിച്ചു
തിരുമുറ്റം പൂക്കളമെഴുതി
വഞ്ചി പാട്ടും മൂളി തൈതെന്നൽ വന്നണയുന്നു
ഇന്നല്ലെ തിരുവോണം
പൊന്നോണം, തിരുവോണം...