മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

thinkal

haridas b

തിങ്കളിൻ തെക്കേ-
ത്തൊടിയിൽ കളിവണ്ടി-
യുരുട്ടിക്കളിച്ചുകൊണ്ടൊ-
ളികണ്ണാൽ നോക്കുന്നു
ഭൂമി!

'എത്രയോ കാലമായ്
ഒളിപ്പിച്ചു വച്ചോരു *ഖജലം
തേടണം, അടിത്തല
മണ്ണിനെ വാരിയെടുത്തങ്ങ്,
ദ്രവ്യം തിരയണം.
പ്രാണവായുവിൻ
പ്രഭാവത്താൽ ജീവനെ
പോറ്റുവാനാകുമോ,
പൂനിലാ മുറ്റത്ത്?
കള്ളച്ചിരിയുമായ്
താഴേക്കു നോക്കി
മാറിലടുക്കിപ്പിടിക്കുന്ന
പേടമാൻ കുരുന്നിനെ,
തേടിപ്പിടിക്കണം!
ഭാരത മക്കൾക്ക്,
സന്ദേശമേകണം!'

*ഖജലം - മഞ്ഞ് - ഉറച്ച മഞ്ഞ്

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ