മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Sajith Kumar N

നിന്നിൽ ചേർത്തു വെച്ചെന്നെ അറിഞ്ഞിട്ടും
അറിയാതെ ഭാവിച്ചകന്ന നിന്നുൾവേദന
ഞാനിന്നു മറിയുന്നുണ്ടെങ്കിൽ  സഖീ
നിന്റെ നോവുകളന്നും എന്റേതുമല്ലേ

പറയാൻ കൊതിച്ച വാക്കിൻമുനയാൽ
മിഴിയാകാശത്ത്  നീ  കുറിച്ച വരികളും
ചങ്കിൽ വരച്ചെന്റെ വർണ്ണചിത്രങ്ങളും
സ്മൃതിപത്രത്തിൽ ഇന്നുമുണ്ടോ?

ഹൃത്തിൻ  നൊമ്പര നീരദപാളികളിൽ
പൊഴിയാതെ കാത്തുവെച്ച കണ്ണീർക്കുടം
വിതുമ്പീ  ചൊരിഞ്ഞോ വർഷാശ്രുവായ്
പ്രണയം  വഴിമാറി മറന്നാ  ചിത്തഭൂവിൽ

ഋതുപക്ഷി ശ്രുതി ചേർത്തു പാടുമോ
കാലം  മറന്നാ പ്രണയത്തിൻ ഈരടികൾ?
കഥ ചൊല്ലി  വീണ്ടും ഇതൾ വിരിയുമോ
അനുരാഗത്തിൻ അനശ്വരപൂക്കൾ?

ഓർമ്മകളോടും നിൻമാനസ തീരത്ത്
ദിശയറിയാതെയെൻ മാനസപക്ഷി
തപം ചെയ്യുന്നൊരാ മഴയമ്പുള്ളായ്
സ്നേഹ മഴക്കാറ് കാത്തിരിക്കുന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ