വിധിയെ മറികടന്നവരെല്ലാം,
വിജയപാതയിൽ സഞ്ചരിച്ചവർ.
വിഘ്നങ്ങളാൽ ഭയപ്പെട്ടവർ,
വിധിയെപ്പഴിച്ചു കഴിയുന്നുവിന്നും.
തളിർക്കണം പുതുനാമ്പായ്...
വിരിയണം നറുപുഷ്പമായ്...
ഒഴുകണം സൗരഭ്യമീ ഭൂവിലെന്നും.
പൊഴിയുന്ന സ്വേദബിന്ദുക്കളിൽ,
പരിമളം തിങ്ങി നിറഞ്ഞീടണം.
പതനങ്ങളെല്ലാം മറന്നീടണം,
പാറിപ്പറക്കണം ഉയരങ്ങളിൽ.
പരിതാപമെല്ലാം വെടിഞ്ഞീടണം,
പകലിൻ്റെ മാറിൽ ചരിച്ചീടണം.
പടി കടന്നെത്തുന്ന വിജയങ്ങളിൽ,
പരിഹസിച്ചവർ പകച്ചുനിൽക്കും.
വിജയത്തിൻ പടവിൽ ലയിച്ചിടുമ്പോൾ,
പുറകിലേക്കൊന്നു തിരിഞ്ഞുനോക്കാം.