മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
എനിക്ക് നിനോട് പ്രണയമായിരുന്നു വഴിപിറക്കാത്ത കാട്ടിൽ കല്ല്യാണസൗഗന്ധികം തേടിയിറങ്ങിയവനെപ്പോൽ. പാരിജാതത്തിനായി ദേവലോകം പുൽകിയവനെപ്പോൽ.
എനിക്ക് നിനോട് പ്രണയമായിരുന്നു എങ്കിലും കൽപനികതയുടെ കൽക്കണ്ടത്തുണ്ടുകൾ വിതറിയ കഥയിലെ രാജകുമാരനയിരുന്നില്ല. ജീവിതമെത്തിപിടിക്കാൻ മുണ്ടുമുറിക്കി കുത്തിയ കർഷകനായിരുന്നു. കൂലിയും കുശവനുമായിരുന്നു. നിൻ കരംഗ്രഹിക്കാൻ എനിക്കാവുമായിരുന്നില്ല. എന്റെ കൈകളിൽ വിശപ്പിന്റെ - കറപുരണ്ടിരുന്നു. ചുമലിൽ കഴിഞ്ഞകാലത്തിൻ്റെ വിഴുപ്പുഭാണ്ഡം പേറിയിരുന്നു. എങ്കിലും എനിക്ക് നിനോട് പ്രണയമായിരുന്നു. നിസ്വാർത്ഥമായ പ്രണയം മൗനംകൊണ്ടഴുതിയ പ്രണയം . ഇനിയും വാക്കുകൾ മാനം നൽകാത്ത പ്രണയം . ഒരുനാൾ ….. രക്തം വറ്റിയ ഹൃദയത്തിൽ നിന്നെയും ചേർത്തുകൊണ്ട് ഞാനി മണ്ണിൽ മറയും… മറുനാൾ….. ഒരു കല്ല്യാണസൗഗന്ധികമായി- ഞാൻ ഉണരും… പ്രണയ കുസുമങ്ങൾ തേടിയെത്തുന്ന ഒരായിരം കുമാരൻമാർക്കു എൻ്റെ ഹൃദയത്തിൽ വിരിഞ്ഞ കല്ല്യാണസൗഗന്ധികംനൽകും അതിലുടെ എൻ പ്രണയംതേടും…