മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

സൂര്യാസ്തമയ സമയത്ത്
നിന്റെ കൈകോർത്തു പിടിച്ച്
ഓടിയടുക്കുന്ന തിരമാലകളിൽ
കാൽപാദങ്ങൾ തൊട്ടുനനച്ച് 
ഈ തീരത്ത് കൂടൊന്നു നടക്കണം...

സൂര്യൻ മുങ്ങിമറയുമ്പോൾ
ചെഞ്ചായം പൂശിയ മാനം 
ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ
നിന്നോടൊപ്പം കണ്ടാസ്വദിക്കണം...

ആ മണൽപ്പരപ്പിൽ
ഇരുന്നു കൊണ്ട്
കഥകൾ കൈമാറണം...

എന്റെ കൊച്ചുകുറുമ്പുകൾക്ക്
നിന്നിൽ നിന്നും സ്നേഹത്തോടെയുള്ള
ശകാരമേറ്റു വാങ്ങണം...
 
അവസാനം നിന്റെ നെഞ്ചിൽ
ഹൃദയ ഭാഗത്തായി 
തലചായ്ച്ചുറങ്ങണമെനിക്ക്...

ഇനി ഒരിക്കലുമുണരാത്ത
എന്റെ ഗാഢ നിദ്ര...!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ