പാലപ്പൂവുതന്‍ ഗന്ധം പരത്തി
കരിനാഗങ്ങള്‍ ഫണമുയര്‍ത്തുന്നു
വിഷദംശനമേറ്റു പിടയും മാനുഷര്‍
ജീവനായ് പ്രകൃതിയോട് കേഴുന്നു
കറുത്തരാവുകള്‍ പിറക്കുന്നതിദ്രുതം
മിന്നാമിന്നികള്‍ കനല്‍ക്കട്ടകളാകുന്നു
ഇളം പറവകള്‍ മാര്‍ഗ്ഗം മറക്കുന്നു
മഴക്കാറുകള്‍ തകര്‍ന്ന്
കനലുകള്‍ അണയുന്നു
കാറ്റേറ്റു വീഴുന്ന പാല തന്‍ പൂവിനാല്‍
പറവകള്‍ മറക്കുന്നു സ്വപ്നക്കൂടുകള്‍
മാര്‍ഗ്ഗമറിയാതെ പരതുന്നു, വല്ലികള്‍ തടയുന്നു
ജാലകം മറയുന്നു, കല്‍ഭിത്തികള്‍ തീരുന്നു
ഗഹനമാം ഗതിയുടെ ഗതിയോര്‍ത്ത് വിലപിക്കും
രൂക്ഷ മനസ്സായ് പതിക്കുന്നു
കാലന്‍റെ കാതിലെ കിന്നാരം
കാലഗതിയായ് പിറക്കുന്നു
നിണമാര്‍ന്ന ദംഷ്ട്രങ്ങള്‍ കാട്ടിച്ചിരിക്കുന്നു
വീഥികള്‍ വിഴുങ്ങുന്നു, വൃഥാ വീണകള്‍ പാടുന്നു
വിഷപ്പാമ്പുകള്‍ പത്തി വിടര്‍ത്തുന്നു മാനുഷര്‍ പിടയുന്നു