ഈശ്വരാ ഇതൊരു പ്രളയമാകട്ടെ
നന്മയുടെ പ്രളയം
തിന്മകള്‍ അടിയോടെ മറിയുന്ന സുദിനം
ജനലടച്ചൊരുകോണിലിരുന്നിട്ടുമൊടുവില്‍
ആ നാദമാര്‍ത്താര്‍ത്തു വിളിച്ചു
ജാലക വീഥിയിലൂടെ ആയിരം തവണയാ-
ദര്‍ശനം ഉള്‍ക്കൊണ്ടിരുന്നു
ഇടയില്‍ തെളിയുന്ന മിന്നലിന്‍ ജ്വാലയും
ചീറ്റലും പൊട്ടലും വെള്ളവും കത്തലും
അറിയാതെ കാണേണ്ടി വന്നു
മഴയുടെ കൊഞ്ചലും ഇലയുടെ നാണവും
കാണുവാതിരിക്കാന്‍ ശ്രമിച്ചു
പക്ഷെ മാരുതന്‍ തട്ടി വിളിച്ചു
വയറിന്‍റെ കത്തലും കരിയുന്ന മണവും
അലിവോടെ തീര്‍ക്കാതിരുന്നു
പാടത്തിന്‍ ചേറുമണമേല്‍ക്കുമ്പോള്‍
സംശയം നാറ്റമോ സുഗന്ധമോ മണ്ണിന്‍ മണമോ
അതോ നാളെയുടെ പരീക്ഷയോ
എന്‍റെമ്മോ നാളത്തെപ്പരീക്ഷ
എല്ലാം കുഴഞ്ഞു മറിഞ്ഞല്ലോ
നാളത്തെ സെമിനാര്‍ ആരെടുക്കും
ഞാനോ അതോ ടീച്ചറോ
മിഴിയിണകള്‍ പ്രേമം തുടങ്ങി
എന്‍റെയൊരു കഷ്ടപ്പാടേ
ഈശ്വരാ നാളെയൊരു സുദിനമാകട്ടെ.