മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മറക്കുവാനാകാത്ത കയ്ക്കുന്ന ഓർമ്മകളെ

 കുടിച്ചിറക്കി മരവിച്ചതന്റെ മനസ്സാണ്. 

 മറക്കാൻ ശ്രമിക്കും തോറും തോൽവിയേറ്റുവാങ്ങി

 വിങ്ങുന്നതെന്റെ  ഹൃദയമാണ്. 

 കാലങ്ങളുടെ ചൊല്പടിയിൽ  നിൽക്കാത്ത നിന്നെ

 മറവിയുടെ തട്ടിൻപുറത്തേക്ക് എടുത്തിട്ടതല്ലേ !

 പൊടിതട്ടിയെടുക്കാൻ ഓർമ്മച്ചെപ്പിൽ നിന്നെ

സൂക്ഷിച്ചില്ലല്ലോ. 

 പിന്നെയും എന്തിനാണ് എന്നെ നീ നോവിക്കുന്നത്.

 പ്രതികാരദാഹിയായ യക്ഷിയെപ്പോലെ!

 മറവിയുടെ അനുഗ്രഹം തന്ന്  കടാക്ഷിക്കാത്ത 

 ഓർമ്മ 'ശക്തി' ആകുന്നതെങ്ങനെ? 

 കടങ്ങൾ തീർത്തു നിന്നെ പറഞ്ഞ അയച്ചിട്ടും

 വിടാതെ പിന്തുടരുകയല്ലെ  നീ.

 നിഴൽ പോലെ നീ കൂടെ നടന്നോളൂ

 പക്ഷേ ഒന്നുമാത്രം 'എന്നെ തളർത്തരുത്.'!

 

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ