മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

swetha gopal kk

പുസ്തകത്താളിൽ പെറ്റുപെരുകാൻ കാത്തിരുന്ന
മയിൽപ്പീലിതൻ വേദനയും -
ചൂരൽ മുനമ്പിന്റെ ചൂടറിഞ്ഞ ക്ലാസ്സ്‌റൂമും -
പനിമതിപോലെ  പ്രണയാർദ്രമാം നിറമുള്ള
നഷ്ടവസന്തമായി മാറിയിരിക്കുന്നു.

ദീർഘമാം ജീവിതപ്പടവുകൾ താണ്ഡവെ -
കൗമാരനഷ്ടചിത്രങ്ങളിൽ  മനം മുഴുകീടുന്നു.
മനസിന്റെ  ഉള്ളറയിൽ  നിന്നും മാഞ്ഞുപോയ
വിദ്യാലയമുറ്റത്തേക്കൊരു  തിരിഞ്ഞു നോട്ടം.
നിറവിൻ നറുമലർ മധുനുകരനായ് -
ആത്മാവിൽ തൊട്ടുണർത്തിയെൻ   വിദ്യാലയം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ