മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Ramachandran Nair)

എന്മനോവീണതൻ തന്ത്രിയിൽ മൊട്ടിട്ട,

പ്രേമത്തിൻ രാഗം മുറിഞ്ഞു പോയീ!

 

എന്മനസ്സിൻ കണ്ണാടിയിൽ ഞാൻ കണ്ടതാം

നിൻരൂപമെങ്ങോ മറഞ്ഞു പോയീ!

 

എന്മനസ്സിൽ നെയ്തെടുത്തതാം സ്വപ്നത്തിൻ

കൂടാരമെല്ലാം തകർന്നു പോയീ!

 

ഏതോയൊരു സായന്തനത്തിൽ നിന്നെയും

കാത്തിരുന്നല്ലോ ഞാനേകനായീ!

 

പണ്ടെന്നോ പാടിയൊരാപ്പാട്ടിന്റെയീണം

എന്തുകൊണ്ടോ ഞാൻ മറന്നു പോയീ!

 

എന്തൊക്കെ മോഹങ്ങളായിരുന്നു നമ്മിൽ,

എല്ലാമിന്നു വീണുടഞ്ഞു പോയീ!

 

മാപ്പു ചോദിക്കുന്നു ഞാൻ മനസ്വിനി നിൻ

മുമ്പിലെൻ തെറ്റു കുറ്റങ്ങൾക്കെല്ലാം!

 

ഓർക്കണം വല്ലപ്പോഴുമെന്നെയെന്നുള്ള,

വാക്കു മാത്രം ചൊല്ലിടട്ടെയിപ്പോൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ