(Rajendran Thriveni)
അവിടെയാരോ, എന്നെ നോക്കി
കാത്തുനിന്നെന്നോ,
അവിടെയാരോ, ഇരുട്ടു നോക്കി
പതുങ്ങി നിന്നെന്നോ?
വെറുതെ നമ്മൾ നെയ്തു കൂട്ടിയ
സ്വപ്നദൃശ്യങ്ങൾ,
മനസ്സിലെന്നും നിറഞ്ഞുനില്ക്കും
ഭയങ്ങളാണല്ലേ!
സംശയത്തിനു തിരികൊളുത്തിയ
പേടിസ്വപ്നങ്ങൾ,
നീറിനീറി കത്തിയുയരും
നമ്മൾതന്നുള്ളിൽ!
അതിന്റെയിരുളിൽ നീറിനമ്മൾ
തളർന്നു പോവുമ്പോൾ,
ആധിമൂത്തൊരു വ്യാധിയായി
നമ്മൾ കേഴുന്നു!
നമ്മളെന്നും കൂടെയുള്ളൊരു
ശത്രു രൂപത്തെ,
നിഴലുപോലെ ഉള്ളിലേറ്റി
ദ്രവിച്ചു തീരുന്നു!