മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(ബിനു കൊച്ചുവീട് )

ഇമ്പമാർന്നൊരു പാട്ടിനീണം കേട്ടു നിന്നപ്പോൾ
ചന്തമേറും മോഹമെന്നിൽ പാട്ടു മൂളുമ്പോൾ
ചന്ദനത്തിൻ ഗന്ധമേറും കാറ്റു വന്നെന്നിൽ
മുത്തമിട്ടു ചേർന്നു നിന്നതു  നീ  പറഞ്ഞിട്ടോ?

അരുമയായ കിളികൾ പാടിയ സ്നേഹഗീതികളോ 
കൊക്കുരുമ്മി ചേർത്തു വച്ചോരിക്കിളിപ്പാട്ടോ
കേട്ടു ഞാനും ഏകനായി നോക്കി നിൽക്കുമ്പോൾ
കൂട്ടിനായി ചാരെ വന്നൊരു കുഞ്ഞിളം പൂ പോൽ 

മുല്ലമൊട്ടിൻ മർമ്മരങ്ങൾ കേട്ടൊരെൻ കാതിൽ 
ചെല്ലമേറും പൊൻകിലുക്കം വന്നണയുമ്പോൾ
ഓർത്തു ഞാനും നിന്നുടെയാ കാൽത്തളപ്പാട്ടിൽ
നടനമാടും ദ്രുതമനോഹര നൃത്തശില്പങ്ങൾ 

കാത്തിരുന്നിട്ടേറെ നാളായി വന്നതില്ലല്ലോ
ചന്തമേറും ഇമ്പമാർന്നൊരു കവിതയായെന്നിൽ
കാത്തിരിക്കാമെത്ര നാളും ഒന്നു വന്നിടുകിൽ 
ചേർത്തിരുത്തി കൂട്ടുകൂടി നടക്കുമാ നാളിൽ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ