നിലാ കുളിരിൽ നിറയും സന്ധ്യയിൽ
ഇളനീർ മഴയിൽ പൊഴിയും മഞ്ഞിൽ
തിരയുന്നു ഞാൻ നിൻ മുഖം
അറിയുന്നു ഞാൻ എൻ പ്രണയം.
പുഴയോരങ്ങളിൽ ഈ നടപ്പാതയിൽ
പൂത്തുലഞ്ഞു നിൽക്കുമീ നെൽക്കതിർ പാടത്തും
തിരയുന്നു ഞാൻ നിൻ മുഖം
അറിയുന്നു ഞാൻ നിൻ മനം.
ഈ മരത്തണലിലും ഇവിടുത്തെ കാറ്റിലും
ഇവിടാകെ നിറയുന്ന പൂ വെയിലിലും
തിരയുന്നു ഞാൻ നിൻ മുഖം.
അറിയുന്നു ഞാൻ എൻ വിരഹം.