മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കടം അടച്ചുതീർക്കാത്തതിനാൽ
വസ്തുവകകൾ കണ്ടുകെട്ടാനുള്ള
അവസാനത്തെ നോട്ടീസും 
കിട്ടിബോധിച്ചിരുന്നു.

 
ലേലക്കാർ വന്നു,
സ്ഥാവരജംഗമവസ്തുക്കൾ
ഒന്നൊന്നായ് വിലപേശിയെടുത്തു.
ഉണങ്ങിയ പൂവിതളുകൾ നിറച്ച
പഴയ ചില്ലുഭരണിയോടും
അവർ ദാക്ഷിണ്യം കാണിച്ചില്ല.
നട്ടുനനച്ച പ്രിയപ്പെട്ട ഓർമ്മകളുടെ അടയാളമായിരുന്നല്ലോ
ഓരോ ഇതളും.
 
വസൂലാക്കാൻ
ഇനിയൊന്നുമില്ലല്ലോയെന്ന്
ആവലാതിപ്പെടുന്ന
ലേലക്കാർക്കിടയിലൂടെ,
ഇവരൊക്കെ പോഴന്മാർ
എന്നു മനസ്സാചിരിച്ച്
ഇറങ്ങിനടന്നു.
ഹൃദയത്തെ ജപ്തിചെയ്യാൻ
നിയമത്തിൽ വകുപ്പില്ലല്ലോ!
മൂല്യക്കണക്ക് നോക്കുമ്പോ
അതൊരു 
വിലയില്ലാവസ്തുവാണത്രേ!!
 
 
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ