മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

യന്ത്രങ്ങള്‍ക്കിടയില്‍ 
മറ്റൊരു യന്ത്രസമാനം
മനുഷ്യജീവിതം.

ഉണര്‍വ്വിനും നിദ്രയ്ക്കൂമിടയില്‍
പ്രഭാതം മുതല്‍ പാതിരാ വരെ
സ്വിച്ചുകള്‍, ലൈറ്റുകള്‍
യന്ത്രങ്ങളുടെ മുരളല്‍
വാഹനങ്ങളുടെ അലര്‍ച്ച.

ഇതിനു നടുവില്‍
വിര്‍ച്വല്‍ ലോകത്തേയ്ക്ക്
ഊളിയിടുന്നവര്‍
സമൂഹമാധ്യമങ്ങളിലെ
ലൈക്കുകളിലും കമന്‍റുകളിലും
നീന്തിനടക്കുന്നവര്‍

പാചകപ്രദര്‍ശനവീഡിയോവില്‍ നിന്ന്
കാഷ്മീരിലെ തണുപ്പിലേയ്ക്കും
ആഫ്രിക്കzന്‍ വനാന്തരങ്ങളിലേയ്ക്കും
സിനിമാവിശേഷങ്ങളിലേയ്ക്കും
കലോല്‍സവഭക്ഷണത്തിലിട
കലര്‍ന്ന ജാതിവിഷത്തിലേയ്ക്കും
തകര്‍ന്ന റോഡുകളിലേയ്ക്കും
സഞ്ചരിക്കുന്ന മനസ്സും ബുദ്ധിയും.

ഒടുവില്‍ ക്ഷീണിച്ച നേത്രങ്ങളുമായി
അടുക്കും ചിട്ടയുമില്ലാത്ത കാഴ്ചകളുടെ
മങ്ങിയ വര്‍ണ്ണസ്വപ്നങ്ങളിലേക്ക്
മയങ്ങിവീഴുന്നവര്‍.

എവിടെയോ ഒരു അലാറത്തിന്‍ടെ
മണിമുഴങ്ങുന്നു.
പുതിയ ഉപദേശങ്ങളുടെ
വിഷ്വലുകളിലേക്ക്
മാനസികഅടിമത്തത്തിന്‍ടെ 
ലഹരിയുടെ തുടര്‍ക്കഥയിലേയ്ക്ക്
വീണ്ടും ഊര്‍ജ്വസ്വലരായി
ഉണര്‍ന്നെഴുന്നേല്‍ക്കുന്ന
ഒരു സങ്കല്‍പ്പസമൂഹം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ