മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Dileep Kumar)

ആകാശം കണ്ട് അർത്ഥഗർഭമലസിപ്പോയ
ഒരു മയിൽപ്പീലിയാണ് നീ ...
വാഗ്നക്ഷത്രങ്ങൾ ലക്ഷദീപങ്ങൾ 
കൊളുത്തിയ ഒരു പ്രണയ ദ്വീപിലെ
വിളക്കുമാടമേടയിൽ
നഗ്നരായിരുന്നു നമ്മൾ.

ഉടൽ കടലാഴം...
രതിമഥനമദനം...

വാൽനക്ഷത്രങ്ങൾ
ഗതതാരയുടെ
തലക്കുറിയിൽ
ഹരണഗണിതരായി... 

പരസ്പരം
നമ്മുടെ വിഷദംശനങ്ങൾ
മറുമരുന്നായി... 

മറൂള കൊണ്ട് പൊതിഞ്ഞ
ശവശിശുക്കൾ
നമ്മുടെ മാർ"ജ്ജാരതയിൽ
തീറ്റപ്പണ്ടങ്ങളായി... 

ഒരു ദ്വീപ്
കടലിലാഴുമ്പോൾ
കപ്പൽച്ചേതനാവികൻ
ദിശാടനത്തിലുഴറുന്നു. 

ആത്മാവിലെ മയിൽ
ചിദാകാശം കണ്ട്
പീലി വിടർത്തിയപ്പോൾ
നഷ്ടപ്പെടുത്താത്ത
എന്തുണ്ട് 
ഇനി നമുക്ക് നഷ്ടപെടാൻ
എന്ന് നമ്മൾ
പരസ്വരപ്പെടും... 

പീലി മദ്ധ്യത്തിലെ
നാഗഫണം
നീലീമ എന്ന് ഞാൻ...
ഹരിതമെന്ന് നീ...
ശ്യാമരേഖകൾ
നിഴലായി

ചു ഴ ന്ന
ചുഴികൾ കൊണ്ട്
നാം നമ്മിൽ
ചുറ്റി വരിഞ്ഞു
മരണമായുറയുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ