(Sohan KP)
മഞ്ഞു പെയ്യും രാവുകളില്‍
നഗരവീഥികള്‍ നിശ്ശബ്മാകുന്നു
ഘടികാരസൂചികളുടെ
താളം പിഴക്കുന്നു
മഞ്ഞുവീഴ്‌ചയുടെ ശബ്ദം
ഇലകളില്‍ താളം പിടിക്കുന്നു
മൂടല്‍മഞ്ഞിന്‍ നേര്‍ത്ത
കംബളത്തില്‍ ഗിരിനിരകളില്‍
താഴ് വരകളില്‍
ശീതക്കാറ്റിന്‍ മര്‍മ്മരം
കുളിരായ് നിദ്രയുടെ സംഗീതമായ്
അലയടിക്കുന്നു
ഭാവനകള്‍ കാല്‍പ്പനികതയുടെ ലോകത്തേക്ക് ചിറകടിച്ചുയരുന്നു
ഒരപൂര്‍ണ്ണചിത്രമായ്
മഞ്ഞിന്‍ തിരശ്ശീലയില്‍
മാനത്ത് മുനിഞ്ഞ് കത്തുന്ന
മഞ്ഞ നക്ഷത്രവിളക്കുകള്‍
ശാന്തസുഷുപ്തിയില്‍
നഷ്ടസ്വപ്നങ്ങള്‍ തേടുന്നുവോ