(പൈലി.ഓ.എഫ്)
കൊഞ്ചിച്ചിരിക്കും കുരുന്നേ,
നിൻ്റെ ചെഞ്ചുണ്ടിലെന്തേയിരിപ്പൂ.
പഞ്ചാരമുത്തം പകർന്നതാണോ?
പുഷ്യരാഗത്തിൻ കിരണങ്ങളോ?
തുള്ളിക്കളി കാണാൻ കാത്തിരിപ്പൂ,
മഞ്ജീരധ്വനികൾ മുഴങ്ങിടട്ടെ.
അമ്മതൻനെഞ്ചിലെ ചൂടേറ്റിട്ടാണോ,
കുഞ്ഞിക്കവിളിൽ ചുവപ്പുനിറം.
മൊട്ടുപോലുള്ള ദന്തങ്ങളെന്തേ,
മുത്തുപോലിന്നു തിളങ്ങിടുന്നു.
അച്ഛൻ്റെയോമന കിങ്ങിണിമുത്തേ,
പട്ടുപാവാടയണിഞ്ഞിടേണ്ടേ?
തോടിന്നരികിലെ കൈതവരമ്പത്ത്,
ഒറ്റക്കെങ്ങാനും നീ ചെന്നിടല്ലേ.
കാട്ടിൽക്കഴിയുന്ന രാക്ഷസക്കൂട്ടങ്ങൾ,
ഒത്തിരിനാളായി നാട്ടിലുണ്ട്.
കൊഞ്ചിച്ചിരിച്ചു നീ കുുഴയേണ്ട കുഞ്ഞേേ, കൊഞ്ചുമ്പോളെൻ മനം വിങ്ങിടുന്നു.