(Rajendran Thriveni)
എന്റെ സ്വപ്നശീർഷത്തി-
ലൊരു കാലടിവെച്ചു
പാതാളഗർഭത്തിലേക്കെന്നെ-
യമർത്തിയ ദേവാധിദേവന്റെ തൃക്കാലടി,
ഇനിയൊരു കളങ്കത്തിൻ
കാളിമ എന്നിൽപ്പതിക്കാത്ത
സ്നേഹസംരക്ഷണം!
കാലൊന്നുയർത്തിയമർത്തുക
നീതിപീഠങ്ങളെ,
താഴട്ടെ,കള്ളം തളിച്ചു
സിംഹാസനത്തിന്റെ
വേരുറപ്പിക്കുന്ന വൻചതി!
ഞാൻ നന്മ വിളയിച്ച ഹരിതകേദാരങ്ങൾ
ചപ്പുകൂനയായ്മാറി;
എന്റെ നീതിത്തുലാസ്സിനെ
കള്ളത്തുലാസ്സാക്കി
പിശാചുക്കൾ!
എന്റെ പാവന സങ്കൽപ്പത്തെ
പ്രേതഭമിയാക്കും ദുഷ്കൃതങ്ങളെ,
സപ്തസാഗരത്തിന്നടിപ്പാറയിൽ
ബന്ധിക്ക ഉയരാതിനി!
ഞാനൊരസുര പുത്രൻ
ദേവഹൃദയം ചുമന്നവൻ,
പ്രജാക്ഷേമ തത്പ്പരൻ
സുകൃതം ബലി തൂവിയോൻ;
ആണ്ടു വിരുന്നു മോക്ഷം ലഭിച്ചവൻ
ഓണനാടിന്റെ മാബലി!
ഓണവില്ലിലൊരു തീയമ്പുമായ്
ഓണവിരുന്നിനിയെത്തണോ?