മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

അവൾ പോയതിൽ പിന്നെ
വീടിനോരത്തെ പൂത്ത മരക്കൊമ്പുകളിൽ കിളികൾ വന്നിരിക്കാറില്ല
ഇരുപ്പുമുറിയിലെ ഇരുൾക്കോണിൽ
അവളോമനിച്ച ഒരൊറ്റയിതൾച്ചെടി പിണങ്ങി മാറി നിൽക്കുന്നു


അവളെന്നും തൂക്കുമായിരുന്ന മുറ്റം
കൊഴിഞ്ഞ ഇലകളുടെ മൃതസാഗരമാക്കി കാറ്റ് മടങ്ങിപ്പോയിരിക്കുന്നു.
അവളെത്തിരഞ്ഞിറങ്ങു
മ്പോൾ,
കരിയിലകളുടെ ഒരു ചെറുതിര കാലിൽ വന്നു തട്ടുന്നു
അവളുടെ പാട്ട് പതിഞ്ഞ
അടുക്കളപ്പുറങ്ങളിൽ
അവളെയും കാത്തൊരു കാട് നിൽക്കുന്നു
മഞ്ഞമുളശിഖരങ്ങളിൽ ചെറുകിളികൾക്കായ്
മൺചട്ടി നിറയെയവൾ
വെള്ളം തൂക്കിയിട്ട
കരുതൽ,
ഞാനിപ്പോഴാണ് കണ്ടെടുക്കുന്നത് !
കമ്പുകൾ നാട്ടി അവൾ താങ്ങു കൊടുത്ത
കരുത്തിലിപ്പോഴും
കടുംമഞ്ഞയിൽ
ജെമന്തികൾ വിരിഞ്ഞു നിൽക്കുന്നു.
തണലിൽ
മാത്രം ഇലപച്ചയാകുന്ന ട്ടർട്ടിൽ വൈൻ ചെടികളായിരുന്നു
അവൾക്കേറെയിഷ്ടമെന്നോർത്ത്
കുന്നിറങ്ങുമ്പോൾ,
കുപ്പിയിൽ നിന്നുയിർത്തി
ചെറു കൈകൾ വീശുന്നു
അവൾ നട്ട
മരവാഴകൾ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ