മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Rajendran Thriveni)

അറബിക്കടലുകലക്കി- 
ക്കടയുക വേണം,
ആനമുടിത്തല കടകോലായി
ത്തീർക്കുക വേണം! 

'കെ' റെയിൽ ചുറ്റിക്കെട്ടി
വലിക്കുക വേണം,
ഇരുപക്ഷങ്ങളുമാഞ്ഞു-
ശ്രമിക്കുക വേണം! 

കടയും കടലിന്നാഴ
മുയർത്തും നിധികൾ,
സ്വർണ്ണക്കട്ടികൾ,
ഡോളർക്കെട്ടുകൾ; 

പേരറിയാത്തൊരു
നിധി ദ്രവ്യങ്ങൾ;
പങ്കിട്ടുടനെയെടുക്കുക 
പട വെട്ടീടുക! 

കടഞ്ഞു കടഞ്ഞു തളർന്നു
വിഷത്തെ
പദ്ധതി തുപ്പി മുടിക്കും മുമ്പേ
കടയലു നിർത്തുക! 

മുന്നണി രണ്ടും ക്ഷീണിക്കുമ്പോൾ 
വന്നെത്തീടും
ദൂതന്മാരൊരു പാശവുമായി 
വലിക്കാൻ; 

ബാങ്കുകൾ തന്നുടെ നിലവറ
തന്നിൽ 
കടബാധ്യതയാൽ ബന്ധിച്ചീടാൻ,
ശിക്ഷ വിധിക്കാൻ! 

മുഖ്യൻ, മന്ത്രികൾ,നേതാക്കന്മാർ
ഉദ്യോഗസ്ഥർ
പൗരപ്രമുഖർ, പ്രതിപക്ഷങ്ങൾ
പൂട്ടിലതാകും! 

പാവം മാനുഷരൊന്നായെത്തി
ക്കടയുക വീണ്ടും
പാതാളം വിട്ടുയരാം മാബലി,
നമ്മുടെ മന്നൻ! 

മോഹിനിമിരും ക്ഷുദ്രഗ്രഹങ്ങളും 
ഓടിയടുക്കാം,
നമ്മുടെയമൃതാം മാബലിവീരനെ
ആട്ടിയിറക്കാൻ! 

രാഷ്ട്രീയക്കളി ട്രപ്പീസ്സാടിയ
മാന്ത്രികർ,
ചാട്ടചുഴറ്റിയടുക്കാം 
അലമുറ കൂട്ടാം! 

തോക്കും ബോംബും വിഷവും വേണ്ട
ഒത്തൊരുമിക്കുക
ബയണറ്റാവുക ബാലറ്റാണീ
പടമുഖമിന്നിൽ!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ