പതിവുകൾ തെറ്റിയതും
വീടുറങ്ങിയതും ഞാനുണരാതെ
ഉറങ്ങിയ പോലായതും അമ്മമരമുറങ്ങിയപ്പോഴാണ്.
നിഴലാണ് ഞാൻ,
തണലുറങ്ങിയ നേരം
വെയിലേറ്റ്,
പൊള്ളിയടർന്ന്,
വീണുകിടക്കുന്ന നിഴൽ!
എന്റെ "ഉടൽ" ദാ,
തളർന്നു മയങ്ങുന്നു!
അരികെ, കണ്ണീർ ചൂടിൽ
"ഉടലിന്റെ" നിഴലായ ഞാനും!
അമ്മമരത്തിലെ ഇത്തിൾക്കണ്ണി
അറുത്തെടുത്ത് ചുട്ടെരിയ്ക്കണം.
പിന്നെ ആ തണലിൽ
ആവോളം ഉറങ്ങണം.
മതിയാവോളം!
കൊതി തീരാതെ!