മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഏകാന്തരാവിന്റെ മൗനം...
എങ്ങും വിഷാദാർദ്രഗീതം


ഏതോവിദൂരയാമത്തിൽ
ഏകയാം രാക്കിളി തേങ്ങീ...


ശിലപോലുമലിയുമാഗാനം
താരാപഥത്തോളമെത്തീ...


എൻ മാനസത്തെയുണർത്തീ
ഒരു മൂകസാക്ഷിപോൽഞാനും ...


ജാലക വാതിൽ തുറന്നൂ
ഏകയായ് ദൂരേക്കു നോക്കീ


ആകെയിരുളിൽ മയങ്ങും
ശാന്തമാംനിദ്രയാർന്നെല്ലാം


താരാഗണങ്ങളുമെന്തേ
ശോകമാർന്നീടുന്നപോലേ ...


മങ്ങി വിളർത്തുവോതിങ്കൾ
എല്ലാംവിമൂകമായെന്നോ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ