(Padmanabhan Sekher)
അത്തം പത്തിനു തിരുവോണം
ഓണത്തപ്പനെ എഴുന്നള്ളിക്കാൻ
അത്തപ്പുക്കളം ഒരുക്കേണം
ചിത്തിരനാളിൽ ചെമ്പുകൾ പൂശി
ചന്തമെഴും പൂക്കൾ ഇറുക്കേണം
ചോതി പിറന്നാൽ ചുവരുകൾ മൊത്തം
ചേതോഹരമാം ചായങ്ങൾ പൂശേണം
വിശാഖത്തിൽ ശാഖകൾ തോറും
തോരണമൊക്കെ കൊരുക്കേണം
അനിഴം നാളിൽ ആൽത്തറകൾ
പവിഴം പോലെ തിളങ്ങേണം
ത്രൃക്കേട്ടരാവിൽ ത്രൃക്കാക്കരയിൽ
തിരുവാതിര ആടി കളിക്കേണം
മൂലം പിറന്നാൽ കെട്ടുവളപ്പിൻ
മൂലകൾ തോറും ദീപം തെളിയേണം
പൂരാടത്തിനു പൂവുകൾ തേടി
കാടുകൾ മേടുകൾ താണ്ടേണം
ഉത്രാടത്തിനൂ ഉടയാടകൾ തേടി
കടകൾ കേറി നടക്കേണം
തിരുവോണത്തിനു കുളിച്ചൊരുങ്ങി
ഓണക്കോടി ഉടുക്കേണം
ഓണക്കാഴ്ചകൾ കണ്ടു മടുത്ത്
ഓണപ്പാട്ടുകൾ പാടേണം
ഓണസദൃകഴിഞ്ഞാൽ പിന്നെ
ഊഞ്ഞാൽആടി രസിക്കണം