(Padmanabhan Sekher)
എവിടെപോയ് മറഞ്ഞു മനസ്സേ
ഏകാന്ത പഥികനാക്കി എന്നെ
ഇവിടെ എൻ മൗനഗാനം മാത്രം
ഇനിനീ ഇല്ലാത്ത കാലത്തോളം
ഹൃദയ വാതായനങ്ങൾ തുറന്ന്
വിലാപ നദീ തീരം തേടിയോ
ഓർമ്മ ഇല്ലാത്ത ബാലൃത്തിലോ
ചടുലമാം കൗമാര കാലത്തിലോ
എവിടെ ഗമിച്ചു നീ എൻ മനസ്സേ
നഷ്ടപ്പെട്ട നിഴലിനെ പ്പോലെ
നഷ്‌ടമായി എനിക്കു നീ ഇരുട്ടിൽ
സമന്വ സഞ്ചാരിയാം നീ എന്നെ
പിരിഞ്ഞു ഞാൻ അറിയാതെ എന്നോ
എവിടെ ആയിരുന്നാലും എന്നടുത്ത്
എത്തുവാൻ മോഹമില്ലേ ഉള്ളിൽ
വൈകുവതെന്തേ എന്നടുത്തെത്തുവാൻ
നിന്നെയും കാത്തിരുപ്പൂ ഞാൻ ഇരുളിൽ
തിരഞ്ഞൂ നിന്നെ ഭ്രാന്തചിത്തനായ്
മനസ്സില്ലാ പിന്നെ മനസ്സേടെ
ഭ്രാന്ത ചിന്തകൾ ഓടിഎത്തുമ്പേൾ
ഭ്രാന്ത ഹൃദയം നിന്നെ തേടിടുന്നു
ഒപ്പം നടക്കുവാൻ ഇല്ലയോ ഇനി
അല്പം ആശ്വാസമേകാൻ എനിക്ക്
വറ്റി വരണ്ടോരു ഹൃദയ തലങ്ങളിൽ
വിത്തു പാകിയിട്ടെവിടെ മറഞ്ഞുപോയ്
നിനക്കായ് ഒരുക്കിയ പോർക്കളത്തിൽ
എനിക്കായ് തുടങ്ങൂ ആ തേരോട്ടം
വറ്റി വരണ്ട വികാരങ്ങളെ ഇനി
നക്കി നനച്ച് ഉണർത്തീടുക വീണ്ടും
തുടലു പൊട്ടിച്ചു വന്നൊരു ഭ്രാന്തനെ
ലളിത ഹൃദയനാക്കി എൻ കൗമാരത്തിൽ
കരുക്കളാക്കി എന്നിൽ പടകളിച്ചു മുന്നേറി
അടിമയാക്കി എന്നെ നിർവികാരനാക്കി
അന്ത്യ സൂരൃൻ ചുവപ്പിച്ച സന്ധൃയിൽ
അന്ത്യ ദ്രഷ്ടി പതിക്കവേ ചിന്തയിൽ
സമയമായിതെല്ലാം ഉപേക്ഷിക്കാൻ എങ്കിലും
ഇഷ്ടമാം ഭൂമിയെ വിട്ടുപോയാൽ
നഷ്ടമാകില്ലേ എനിക്കു നീ വീണ്ടും.
ഓർക്കുകില്ലേ ആ പൊട്ടിച്ചിരിയും
ഓർമ്മിച്ചാൽ മധുരിക്കും ഓർമ്മകളും
എടുക്കുക എൻ പ്രാണനും നിശ്വാസവും
എടുക്കല്ലേ എൻ മധുരിക്കും ഓർമ്മകൾ
തിരികെ വന്നാലും തന്നാലും
തിരികെ തന്നാലും കൗമാരകാലം
ചടുലമാം ഹൃദയദലങ്ങളെ വീണ്ടും
മൃദുലമായ് തലോടുക ഒരിക്കൽ കൂടി
ഉത്തരമില്ലാത്ത ചോദൃങ്ങൾക്ക്
ഉത്തരമേകാൻ വരികവീണ്ടും എനിക്കായ്
കരളിൽ ഒരു കവിത എഴുതുവാൻ
തിരികെ വരികവീണ്ടും ഒരിക്കൽ കൂടി
നിലക്കാത്ത നിൻ താളലയങ്ങളിൽ
മുഴുകിഞാൻ ഉറങ്ങട്ടെ ഒരിക്കൽ കൂടി.