(Padmanabhan Sekher)
കരടി കുട്ടിക്കരടീ വാടാ
കറുമ്പാ കരുമാടിക്കുട്ടാ
കുറുമ്പു കാട്ടാതെ കുട്ടാ
കുണുങ്ങി ചിണുങ്ങി വാടാ
തട്ടിൽ തേനും മീനും ഒരുക്കി
തിന്നാൻ വാടാ കുട്ടി കറുമ്പാ
തിരഞ്ഞു നിന്നെ പല കാട്ടിലും
തിരഞ്ഞൂ നീന്നെ പല നാട്ടിലും
തേടി നിന്നെ വീട്ടിലും
തേടി നിന്നെ കൂട്ടിലും
തേടി നിന്നെ തോട്ടിലും
തേടി നിന്നെ തൊടിയിലും
കണ്ടില്ല നിന്നെ മുളം തോപ്പിലും
കണ്ടില്ല നിന്നെ പൂംതോപ്പിലും
കണ്ടില്ല നിന്നെ തേൻ കാട്ടിലും
കണ്ടില്ല നിന്നെ കൂവ ചോട്ടിലും
കടമ്പതാണ്ടികുറുമ്പനെ
കൂരിരുട്ടിൽ കൂകിവിളിച്ചു
കരടി മടകൾ കയറി wk38ഇറങ്ങി
കണ്ടതേഇല്ലകറുമ്പനെ
കാർമേഘം കറുത്തിരുണ്ടു
കാണാ കാറ്റ് ആഞ്ഞടിച്ചു
കാടാകെ ഇളകി മറിഞ്ഞു
കരുമാടിയെ മാത്രം കണ്ടില്ല…….