മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

fire

Rajendran Thriveni

ഞാനാണു ജ്യേഷ്ഠൻ 
പന്തിർകുലത്തിലെ അഗ്നിഹോത്രി!
ജാതി ഭേദത്തിന്റെ നാരായവേരുകൾ
അഗ്നിഹോത്രം ചെയ്ത കർമ സാക്ഷി

വേദാന്ത സാരങ്ങൾ 
വേറെ കുലങ്ങളിൽ
ഭാതൃഭാവത്തിന്റെ
ദീപം കൊളുത്തുമ്പോൾ,

തുളസീ ദളങ്ങളാ ദീപത്തിലർപ്പിച്ച
മേളത്തൂരില്ലത്തെ അഗ്നിഹോത്രി!

ഞങ്ങളെ, ഞങ്ങടെ ഭാതൃഭാവങ്ങളെ 
കത്തിച്ചുയർത്തും കരിമ്പുക,
കണ്ണുനീറിക്കുന്ന ശപ്തകാലത്തിന്റെ
നെഞ്ചിലെരിക്കുവാൻ
നെയ്ത്തിരി കത്തിച്ച അഗ്നിഹോത്രി!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ