മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ramayanam

Rajendran Thriveni

കപടവേഷം പൂണ്ട ദൈത്യമോഹങ്ങൾ 
ഹൃദയാരണ്യകങ്ങളിൽ ഊരുചുറ്റുന്നു!
മായാമൃഗത്തിന്റെ വശ്യനടനം കണ്ടു
ഉടജാങ്കണംവിട്ടു രാമനകലുന്നു!

മിന്നുമുടവാളിന്റെ വായ്ത്തലച്ചിരികണ്ടു
ഭക്തമാരീചന്മാർ മായകാട്ടുന്നു!
ചങ്ങലക്കെട്ടായ ലക്ഷമണരേഖകൾ ലംഘിച്ചു
വൈദേഹി സ്വതന്ത്രയാവുന്നു!

നാട്ടുവഴികളിൽ മരണക്കുതിപ്പുമായ്
ചിറകറ്റ പുഷ്പകം ഓടിമറയുന്നു.
രാമധർമാവഹേളനം ഉച്ചത്തിലലറുന്ന
താമസശക്തികൾ കവല വാഴുന്നു!

നേരായെതിർക്കുന്ന നന്മയുടെചിറകുകൾ
ചന്ദ്രഹാസത്താൽ തകർന്നുവീഴുന്നു.
മതവർഗവൈരങ്ങൾ പാടിക്കറങ്ങുന്ന
മന്ഥരവാക്യങ്ങൾ സ്തോത്രമാകുന്നു!

സഞ്ജീവനിക്കാട് മുൾച്ചെടികൾ വളരുന്ന
മാംസഭോജിച്ചെടിക്കാടായി മാറുന്നു.
രാവണ സോദരി വഴിതെറ്റിയലയുന്ന
വ്യാമോഹമായിപ്പടർന്നു നില്ക്കുന്നു!

വാലിലെത്തീകൊണ്ടു വിശ്വം മുടിക്കുവാൻ
മർക്കടബുദ്ധികളലറിക്കുതിക്കുന്നു!
ഇതു പുതിയകഥ, സീതായനത്തിന്റെ
ചതിമുനകൾ നിറയുന്ന സത്യകഥ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ