മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കോടതിയിൽ ആളുകൾ തിങ്ങി നിറഞ്ഞിരിപ്പാണ്. .ഒരു കൊലപാതക കേസിന്റെ വിചാരണ നടക്കുകയാണ്.പലരേയും സാക്ഷി വിസ്താരം നടത്തുന്നു. അപ്പോഴാണ് ഒരു നായ ഓടി കിതച്ച് സാക്ഷി കൂട്ടിലേയ്ക്ക് വന്ന്

കയറിയത്. എല്ലാവരും ഭയന്ന് മാറി നിന്നു.നായ വാ തുറന്നു.

"യുവർ ഓണർ ഇവൻ എന്റെ യജമാനൻ .....
വർഷങ്ങളോളം എന്നെ കെട്ടിയിട്ടാണ് വളർത്തുന്നത്. യഥാസമയം ഭക്ഷണം തരും, പക്ഷേ എന്റെ മാനസീക വേദന ഇവനറിയുന്നില്ല. എന്റെ കൂട്ടുകാർ വീടിനു ചുറ്റും നിന്ന് എന്നെ ക്ഷണിക്കുമ്പോൾ ഇയാൾ
അവരെ കല്ലെറിഞ്ഞ് ഓടിയ്ക്കും. നാലുകാലുണ്ടായിട്ടെന്ത എനിക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരിക്കയാണിവൻ. രാത്രികാലങ്ങളിൽഇരുകാലിൽ ആടിയാടി " എന്റെ പേരിട്ട് ഇവൻമറ്റുള്ളവരേ വിളിയ്ക്കുന്നത് കാണാം. ഒരു കണക്കിന് അവനെക്കാൾ മാന്യൻ ഞാനാണ് ദേഷ്യം വന്നാൽ മനുഷ്യരുടെ പേരിട്ട് ഞാൻ വിളിക്കില്ലല്ലോ ....! എന്റെ പ്രതിഷേധം ഞാൻ ഉച്ചത്തിൽ കുരച്ച് തീർക്കും.
ഇത് മാത്രമല്ല ഇവന്റെ കുറ്റം ഇന്നലെ അയൽവീട്ടിലെ മതിൽ ചാടി ഇയാൾഅകത്തേക്ക് പോകുന്നത് കയ്യോടെ യജമാനത്തിക്ക് കുരച്ചറിയിച്ചു.അതോടെ അയാളുടെ കാര്യം ഉറപ്പായി. രാത്രി എന്നെ തുറന്ന് വിട്ടാൽ പെൺപട്ടികളേ തേടി ഞാൻ പോവുമത്രേ.....! അതിന് എന്നെ യഥാസമയവും കൂട്ടിലടച്ച് ഇയാൾ പീഡിപ്പിക്കുന്നു. എനിയ്ക്ക് പകരം ഇയാളെ കൂട്ടിലടയ്ക്കൂ ... എന്റെ ആത്മ ദുഃഖം മനസ്സിലാക്കി ബഹുമാന്യനായ കോടതി വിധി കല്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു."

" ഹ ഹ ഹ . ..... നീ എത്ര കുരച്ചിട്ടെന്താ....!
എത്രയായാലും നിന്റെ പേര് നായയല്ലാതാവുമോ? നിനക്ക് സംസാരശേഷി ദൈവം തരാത്തത് ഭാഗ്യം. അല്ലേൽ എന്തൊക്കെ നീയിവിടെ വിളിച്ചു പറയും.പ്രതിക്കൂട്ടിൽ നിന്ന സോമൻ നായയേ നോക്കി നന്നായി ചിരിച്ചു. അത് കണ്ട നായ ഉച്ചത്തിൽ കുരച്ചു " ബൗ.... ബൗ.... ബൗ"
"എടാ .... കള്ള യജമാനാ കേരള പോലീസിൽ സെലക്ഷൻ കിട്ടട്ടെ .... നിന്നെ ശരിയാക്കി തരാം." അവൻ ആത്മ ദുഃഖത്തോടെ വീണ്ടും കുര തുടർന്നു

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ