ഞാൻ എന്നും ഒരു പാട് ഓർമ്മകളുടെ ഇടയിലാണ് എൻ്റെ ജീവിതം. നീ എന്താടാ ഇങ്ങനെയെന്ന് ചോദിച്ചാൽ ഞാൻ ഇങ്ങനെ തന്നെയെന്ന് മറുപടി കൊടുക്കും. ചെറിയ പ്രായത്തിൽ രാവിലെതന്നെ ഒരു ഓട്ടമാ എവിടേക്കല്ലാട്ടോ വീട്ടിൻ്റെ തൊട്ട് പിറകിൽ നമ്മളെ " പൊട്ട കുളം" ആർക്കും ഒന്നും മനസ്സിലായിട്ടുണ്ടാവില്ല അത് നമ്മൾ കൊച്ചു പിള്ളേരുടെ കളിസ്ഥലമാണ് ആ വീട് .പിന്നെ കാര്യത്തിലേക്ക് വരാ ആ വീട്ടിൽ നിന്ന് നല്ല ചൂടുള്ള ദോശ കിട്ടും ഒരു കറിയും അതിനുവേണ്ട അവിടെത്തെ കമലാച്ചേട്ടി സ്നേഹത്തോടെ തരും എന്താ സ്വാദാ കഴിക്കാൻ. എനിക്ക് മാത്രമല്ലാട്ടോ എല്ലാ കൂട്ടുകാർക്കും തരും.
സ്കൂൾ വൊക്കേഷൻ സമയത്ത് ഒരു റെസ്റ്റ് പോലും എടുക്കില്ല എല്ലാ കൂട്ടുകാരും ഒന്നിച്ച് കളിയാ. ഒളിച്ചും പാത്തും, കള്ളനും പോലീസും ,കല്ലു ശോടി, കുലകുലാ മുന്തിരി, കുളം കര, മരമങ്കി, കണ്ണ് പൊത്തികളി, ഗോട്ടി കളി, ടർക്കി, ആരെ നിങ്ങൾക്കാവശ്യം, കളർ കളർ വാട്ട് കളർ, ഹമ്മ് എന്തെല്ലാം കളികളാകളിച്ചെ....അങ്ങനെ ഒരു ക്ലബ് രൂപീകരിച്ചു. അതിൻ്റെ മീറ്റിംങ്ങ് ഒക്കെ ഗംഭീരമായി നടന്നു.എല്ലാ കൂട്ടുകാരും നിലത്തിരുന്നു. ഒരാൾ പ്രസംഗിച്ചു മൈക്ക് വാടകക്ക് ഒന്നും എടുത്തത് അല്ലാട്ടോ മൈക്ക് ഒരു വടികഷ്ണം. സദസിൽ ഇരിക്കുന്ന വ്യക്തികളെ എന്ന് തുടങ്ങി .....
ക്ലബിനു നല്ല പേര് ചർച്ച ചെയ്യതു ആർക്കും പറയാം എന്നു പറഞ്ഞു. പല പേരും പറഞ്ഞു. അതിലൊരു പേരു എല്ലാവർക്കും ഇഷ്ടപ്പെട്ടു.
പേര് "ചിരിക്കുടുക്ക" ഒരു കിടുക്കാച്ചി പേര് തന്നെ എല്ലാരും ഒരേ ചിരി തന്നെ ....എനി വേണ്ടത് ക്ലബ് കെട്ടാനുള്ള സ്ഥലമാ..
നല്ലൊരു സ്ഥലവും " പൊട്ടകുളത്ത് " അന്വോഷിച്ച് കിട്ടി ഒരു അടിപൊളിസ്ഥലം. അങ്ങനെ ഒരാൾ ചിരട്ട എടുത്തു ഒരാൾ കത്തിയാൾ, ഓല, പഴയ സാരി ,വടിക്കഷ്ണം എല്ലാ സാധനങ്ങളും പെട്ടെന്ന് ശരിയായി. നാലാളും ഓരോ ഭാഗത്തായി മണ്ണ് മാന്താൻ നിയമിച്ചു. വടി കഷ്ണം കുഴിച്ചിട്ട് നല്ല ഉറപ്പോടെ ഓല ഒക്കെ വച്ച് ഓല കാണാതെ ഇരിക്കാനും മഴ കൊള്ളാതിരിക്കാനും സാരിയും മുകളിൽ വച്ചു പെട്ടെന്ന് ക്ലബ്ബും ആയി.. ക്ലബിൻ്റെ പേര് "ചിരിക്കുടുക്ക" എന്ന് ബോഡും വച്ചു...പിന്നെ എന്ത് സാധനവും തിന്നൽ ക്ലബിൻ്റെ ഉള്ളിലായി മാങ്ങ മുറിച്ച് പറങ്കി പൊടിയും ഉപ്പും ഇട്ട് എല്ലാ സുഹൃത്തും ഒന്നിച്ച് കഴിക്കും... രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ കളിക്കും ...
വീട്ടിൽ നിന്ന് ചായയും കുടിച്ച് കൂട്ടുകാരോടൊപ്പം കണ്ടത്തിൽ പോകും അവിടെ ക്രിക്കറ്റ് കളിക്കും ..കണ്ടത്തിൻ്റെ നടുവിൽ ഒരു കുളം ഉണ്ട് അങ്ങോട്ടൊക്കെ ബോൾ പോകും.. കുളത്തിൽ തുള്ളാൻ ആയി ഒരാളെ സ്ഥിരമാക്കും ഭയങ്കര രസാ ആ കാഴ്ച്ച.
പിന്നെയുള്ള രസകരം കണ്ടത്തിൽ ചുറ്റും നിരനിരയായ തെങ്ങാ അതിൻ്റെ പൊത്തിൽ ബോൾ കുടുങ്ങും അതിനും ഒരു വിദ്യോൻ സ്ഥിരമായി കയറാൻ നിക്കും. കളികളൊക്കെ കാണാൻ പൈകിടാങ്ങളും ഉണ്ടാവും...
വീട്ടിൻ്റെ അടുത്തുള്ള ക്ഷേത്രമുണ്ട് "കൊട്ടണച്ചേരി ക്ഷേത്രം" അവിടെ ആറരക്ക് വെടി പൊട്ടുമ്പോൾ എല്ലാരും കളി മതിയാക്കി വീട്ടിൽ പോകും. ഒന്നും ആർക്കും മനസ്സിലായിട്ടുണ്ടാവില്ല കാര്യം പറയാ എന്നാൽ. കൊട്ടണച്ചേരി ക്ഷേത്രം അവിടെത്തെ പ്രധാന വഴിപാടാ വെടി മരുന്ന്.. അവിടെ എല്ലാ വർഷവും ഫെബ്രുവരിയിൽ ആഘോഷകരമായ ഉത്സവമാണ്.
ഈശ്വരൻ തെയ്യമാ അവിടെത്തെ പ്രധാനപ്പെട്ട തെയ്യം. ആ ക്ഷേത്രത്തിൽ വെടി പൊട്ടുമ്പോൾ നാട്ടിലെ എല്ലാ വീട്ടിലും വിളക്ക് കത്തിക്കും വൈകുന്നേരം അതാ കളി മതിയാക്കി വീട്ടിലേക്ക് പോകുന്നേ....
വീട്ടിന്റെ അടുത്ത് കല്യാണമൊക്കെ വന്നാ രസമാണ്. തലേന്ന് എല്ലാ ഫ്രണ്ട്സ് ഒന്നിച്ച് ഇലതുടക്കൽ , ഒരാൾ പേപ്പർ എടുത്തു വെക്കൽ, ഉള്ളി തക്കാളി മുറിക്കൽ എന്നു വേണ്ട എല്ലാ പണിയും ചെയ്യൽ ആ ദിവസം ആവേശവും പാട്ടും ബഹളവുമായിരിക്കും കല്യാണ വീട്ടിൽ.
മീൻ പിടിക്കാൻ ഫ്രണ്ട്സ് ഒക്കെ വയലിൽ വെള്ളം കയറുംമ്പോൾ പോകും ഞാനും ചിലപ്പോഴൊക്കെ പോയിട്ടുണ്ടാകും . തീപ്പട്ടിയിൽ മണ്ണിരേ നെ കയറ്റി വെക്കും.
പക്ഷെ ഞാൻ കൊണ്ടുവന്ന ഇര എപ്പോഴും സൂത്രക്കാരൻ മീൻ വിഴുങ്ങും. പക്ഷെ ചില ഫ്രണ്ട്സിനൊക്കെ മീൻ ഒരു പാട് കിട്ടി വീട്ടിലേക്ക് അഭിമാനത്തോടെ ഒരു പോക്കുണ്ട് കാണണ്ട കാഴ്ച്ചയാണ്.
സ്കൂളിന്റെ അടുത്ത് ഉന്തുവണ്ടിയിൽ പപ്പാട്ടന്റെ കടയുണ്ട്. അവിടെയില്ലാത്ത സാധനങ്ങളില്ലപ്പാ. ഒരു രൂപ വീട്ടിൽ നിന്ന് തന്നാൽ പീടികയിലേക്ക് ഓടും. തരിപ്പ് മുട്ടായി, ഒയലച്ച, നെല്ലിക്ക അച്ചാർ, ചക്കര മുട്ടായി എന്നു വേണ്ട എല്ലാ മിഠായിയും കീശയിൽ നിറച്ച് വരും ...ചിലപ്പോ ഒരു കുപ്പി വീട്ടിൽ നിന്ന് കൊണ്ടുപോകും പപ്പാട്ടന്റെ കടയിൽ നല്ല സ്വാദുള്ള മോരും വെള്ളം വാങ്ങാൻ (സംഭാരം) ചെറിയ പൈസയേ വേണ്ടു നിറച്ചും മോരും വെള്ളം കിട്ടും.
ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോൾ കളി ഉണ്ടാകും. നൈജീരിയ കാരരക്കെ വന്നുള്ള ആവേശമായ കളിയാ. കടലയും ചവച്ച് കളി കാണും എന്തു രസാ.. പിന്നെ പണ്ടൊക്കെ വീട്ടിന്റെ അടുത്ത് ഒരു കാവുണ്ട്. എക്സലന്റ് ട്യൂഷൻ സെന്ററിൽ പോകുംമ്പോൾ കാവിന്റെ ഉള്ളിലേക്കൂടി പോകും ഫ്രണ്ട്സിന്റെ കൂടെ . എന്നിട്ട് കാവിന്റെ നടുവിൽ ഇങ്ങനെ നിക്കും എന്ത് രസാണ്.
ചുറ്റും കാവുകൾ കൊണ്ട് പ്രകൃതിയുടെ വരദാനമാണ് നാട്. കുറേ വർഷങ്ങൾക്ക് മുമ്പ് ചുറ്റും കാവുകൾ കൊണ്ട് ഒരു വഴി പോലും മനസ്സിലാകില്ല എന്നാണ് അമ്മ പറഞ്ഞു കേട്ടത്. ആ കാവാണ് നമ്മുടെ ചാമക്കാവ് ക്ഷേത്രം.
കാവിലെ സ്കൂൾ ആയിരുന്നു ഞാൻ പഠിച്ച
സ്കൂൾ പണ്ടൊക്കെ അറിയപ്പെട്ടത്.ആ കാവ് പിന്നീട് പ്രശസ്തമായ വെള്ളൂർ ജി എച്ച്.എസ്.എസ് ആയി അറിയപ്പെട്ടു. നടുവിൽ റോഡും രണ്ടു ഭാഗത്ത് കാവുമായി യുള്ള സ്കൂൾ റോഡ് സുന്ദരമാക്കുന്നു.
പച്ചില പാമ്പ് സ്ഥിരം കാഴ്ച്ചയാണ് ഇവിടെ. ചാമക്കാവിനെ സുന്ദരമാക്കുന്ന മുതുമുത്തശ്ശി ആൽമരം ഇവിടെ ഉണ്ട്. മുതുമുത്തശ്ശി ആൽമരം ഉണ്ടായിരുന്നു. ഒരുപാട് വർഷങ്ങൾ പഴക്കമുള്ളതാണ് ആൽമരം. ആ ആൽമരം ചെറുപ്പക്കാലത്ത് ആൽമരത്തിന്റെ വള്ളിയിൽ ഊഞ്ഞാലാടൽ ഒരു രസമാണ്.ആ കാവിൽ നിറയെ ഔഷധങ്ങൾ ആണ് വെള്ളൂരിനെ പ്രശസ്തമാക്കുന്നത്.