മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ശ്ശോ... ഈ മഴയിപ്പോ പെയ്യും... വേഗം പെറുക്കെടാ..

ഞാൻ ആണുട്ടോ.. എന്റെ കുഞ്ഞനിയനോട് പറയുന്നേ ആണ്‌..

ഞങ്ങൾ കശുവണ്ടി പെറുക്കിയെടുക്കുവാ..

ദേ മഴയിപ്പോ വീഴും.. രാവിലെ തുടങ്ങിയ ഓരോ പണികൾ ആണ്‌..

കുറേ തുണി ആറ്റിൽ അലക്കി വിരിച്ചിട്ടിരിക്കുന്നു.. പൊള്ളുന്ന വെയിലായിരുന്നു തൊട്ട് മുന്നേ വരെ..

ഈ സ്ഥലം അപ്പടി കുന്നും മലയും ആണ്‌.. രാവിലെ ആറ്റിൽ വെയിൽ പരക്കും മുന്നേ തുണി അലക്കി ഇട്ടിട്ട് പോന്നതാണ്.. ഉച്ച കഴിഞ്ഞിട്ടേ ഉള്ളൂ..

നല്ല വെയിലിന്റെ സമയം അത്രേം വീടിനുള്ളിൽ ഇരുന്നു.. ഈ കശുമാവിന്റെ ചോട്ടിലെ വെയിൽ ആറിയപ്പോൾ വന്നതാണ്..

എല്ലാം പെറുക്കി കൂട്ടി വച്ചു.. ഇനി അതൊക്കെ പഴത്തിൽ നിന്നും ഇരിഞ്ഞെടുക്കണം..

അപ്പൊ ദേ പെട്ടന്ന് ആകാശം ഇരുണ്ടു മൂടി.. വെയിൽ മങ്ങി മങ്ങി മൊത്തത്തിൽ സന്ധ്യ ആയതുപോലെ ആയി..

മഴയിപ്പോ പെയ്യും.. മഴ പെയ്തു മണ്ണുകപ്പി ( മേലേക്ക് മണ്ണ് വീഴുന്നതിനെ ആണ്‌ ട്ടോ ഞങ്ങൾ ഇങ്ങനെ പറയുക ) പോയാൽ പിന്നേ പെറുക്കാൻ വല്യ പാടാണ്..

വാളൻപുളി പഴുത്തു നിക്കുന്നു.. അതും കുറച്ച് പറിക്കണം.. മഴ പെയ്തു നനഞ്ഞാൽ പിന്നേ കൊള്ളൂല..

ഈ മഴയിപ്പോ പ്രതീക്ഷിക്കാതെ പെയ്യുന്നേ ആണ്‌..

കശുവണ്ടി ഇരിഞ്ഞു തീരും മുന്നേ മഴ വീണു.. ബാക്കി വാരിക്കൂട്ടി ഒരിടത്തു വച്ചിട്ട് ആറ്റിലേക്കോടി..

ആഹാ.. വലിയ മഴത്തുള്ളികൾ ആണ്‌.. തുണി ഓരോന്നും പാതിമുക്കാലും നനഞ്ഞു.. തുണിയെല്ലാം വാരിക്കൂട്ടി എടുത്തു ഓടി വീട്ടിലെത്തിയപ്പോൾ ഞാനും നനഞ്ഞു.. അനിയനും നനഞ്ഞു.. തുണിയും നനഞ്ഞു..

കശുവണ്ടി മുഴുവൻ പെറുക്കിയും ഇല്ല പുളിയും ഇനി കൊള്ളൂല..

എന്തായാലും മഴ സൂപ്പർ.... മണ്ണ് നനഞ്ഞിട്ട് ഒരു മണം ഉണ്ടല്ലോ... മനസ്സ് നിറഞ്ഞു...

ആറ്റുവക്കിലാണ് വീട്.. മഴ മുഴുവൻ നോക്കിയിരുന്നു.. ഓരോന്നോരോന്നായി നനയുന്നു..   പല കൈവഴികളായി മഴവെള്ളം കരിയിലയും മണ്ണും കൂടിക്കലർന്നു ആറ്റിൽ ചേരുന്നു.. ആ ചേരുന്നിടം മുതൽ കലങ്ങിയ ചെമ്മൺ നിറത്തിൽ ഒഴുകുന്ന വെള്ളം.. പലയിടങ്ങളിൽ നിന്നും ഒഴുകിയെത്തി ഒടുവിൽ പുഴ മുഴുവനായും കലങ്ങിതുടങ്ങുന്നു...

പുഴ കലങ്ങിയതും ചെറുതായി വെള്ളം ഉയർന്നതും എല്ലാം നോക്കിയിരുന്നു.. മഴ തോരുവോളം.

മണ്ണ് തണുത്തു.. മനസ്സും... കൂട്ടിനൊരു കട്ടൻ ചായയും.. 

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ