മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(കണ്ണന്‍ ഏലശ്ശേരി)

ഇന്നും വലിയൊരു കൂട്ടം ജനത ഹോമിയോപതിയില്‍ വിശ്വസിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ഹോമിയോപതിയുടെ ചികിത്സ, ഹോമിയോപതി  പുരോഗമനം എന്നുള്ളിടത്തു പോലും  സര്‍ക്കാര്‍ മുദ്ര

കാണുന്നത്. ജനങ്ങളില്‍ നിന്നും തന്നെയാണല്ലോ ജനങ്ങളുടെ പുരോഗമനത്തിന് എന്ന് പറഞ്ഞ് ജനകീയ  സര്‍ക്കാരുകള്‍ വരുന്നത്. അതിനാല്‍ ഭൂരിപക്ഷ  ജനസമൂഹത്തിന്‍റെയും  സര്‍ക്കാരുകളുടെയും  മനോഗതികള്‍ ഏറെകുറേ ഒരുപോലെ ആകുന്നത് സ്വോഭാവികം.

ശാസ്ത്രബോധം എന്ന ആശയം പ്രസക്തമാകുന്നത് ഇവിടെയാണ്. ജനങ്ങളില്‍ ശാസ്ത്രബോധം വരുമ്പോള്‍ ജനകീയ സര്‍ക്കാരുകളില്‍ അത് കണ്ടു തുടങ്ങും. അല്ലാതെ ഒരിക്കലും മുകളില്‍ നിന്നൊരു തമ്പുരാന്‍റെ  വെളിപാടിനായി  കാത്തിരുന്നിട്ട് കാര്യമില്ല.

സാമ്യം സാമ്യത്തെ സുഖപെടുത്തും എന്ന ആപ്തവക്യത്തില്‍ അടിസ്ഥാനമാക്കി സാമുവല്‍ ഹാനിമാന്‍ ഹോമിയോപതിയില്‍ പറയുന്ന പലതും ഇന്ന് നാം വിശ്വസിക്കുന്ന ശാസ്ത്ര സത്യങ്ങള്‍ക്കു എതിരാണ്.
ചെറിയൊരു ഉദാഹരണം നോക്കാം -

കുപ്പിയിലാക്കി തരുന്ന പഞ്ചസാര ഗുളികകളില്‍ ഡോക്ടര്‍ മരുന്ന്  തുള്ളികളായി ചേര്‍ത്ത് കുലുക്കുമ്പോഴാണ്‌ പല ഹോമിയോ  മരുന്നും  തയ്യാറാകുന്നത്. ഇങ്ങനെ തുള്ളികളായി ചേര്‍ക്കുന്ന മരുന്നിനൊരു പ്രത്യേകതയുണ്ട്. ഈ മരുന്നിന്‍റെ വീര്യം കൂട്ടാന്‍ വെള്ളം ചേര്‍ത്ത് കുലുക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ ശാസ്ത്രിയ അറിവില്‍ വെള്ളം ചേര്‍ത്താല്‍ Dilution എന്ന പ്രക്രിയയാണ് നടക്കുന്നത്. ഇത് വീര്യം കുറക്കപെടുകയാണ് ചെയ്യുക എന്നറിയാമല്ലോ. ഒരു ഗ്ലാസ്സ് നാരങ്ങവെള്ളം 5 പേര്‍ക്ക് കുടിക്കാനായി വെള്ളം ചേര്‍ത്ത് കുലുക്കിയാല്‍ വീര്യംകൂടും എന്ന് പറയുമ്പോള്‍ തോന്നുന്ന പോരുത്തകേട്‌ ഹോമിയോപതിയില്‍  Potentization എന്ന പേരില്‍  അവതരിപ്പിക്കുമ്പോള്‍ പലര്‍ക്കും തോന്നുന്നില്ല.     

ഇത്തരം ശാസ്ത്ര വിരുദ്ധതയാണ് പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍  ഹോമിയോപതിയെ നിരോധിച്ചത്.  എന്നാല്‍ ഇന്നും നമ്മുടെ നാട്ടില്‍ ആഘോഷിക്കപ്പെടുന്ന ഹോമിയോപതി ചികിത്സകള്‍ നമ്മുടെത്തന്നെ  ശാസ്ത്ര ബോധത്തിനു നേരെയുള്ള പല്ലിളിച്ച് കാട്ടല്‍ ആണ്. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ