മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭൗമദിനവുമായി ബന്ധപ്പെട്ടു നടത്തിയ 'എന്റെ ഗ്രാമം' മത്സര വിജയിയെയും, പങ്കെടുത്ത എല്ലാ എഴുത്തുകാരെയും അഭിനന്ദിക്കുന്നു. നിങ്ങൾക്കു നിങ്ങളുടെ ഗ്രാമത്തെ (പ്രദേശത്തെ) മറ്റുള്ളവർക്കു പരിചയപ്പെടുത്താനുള്ള അവസരമായിരുന്നു അത്. പ്രദേശത്തിന്റെ ചരിത്രം, സ്ഥലനാമം ഉണ്ടായതെങ്ങനെ, പരിസ്ഥിതി, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, ഭൂമിശാസ്ത്രം, മിത്തുകൾ/ഐതിഹ്യം, ജനജീവിതം,

തൊഴിൽ, ആഘോഷങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, സ്ഥാപനങ്ങൾ, വിനോദസഞ്ചാര സാധ്യതകൾ, മറ്റു പ്രത്യേകതകൾ - ഇവയൊക്കെ കോർത്തിണക്കിയാണ് പലരും രചനകൾ സമർപ്പിച്ചത്. ഓരോ രചനയും മനോഹരമായിരുന്നു. വായന കഴിയുമ്പോൾ, അടുത്ത വണ്ടിക്കു അങ്ങോട്ടു വിട്ടാലോ എന്നു തോന്നിപ്പോകും.

ഈ മത്സരത്തെത്തുടർന്നു 'എന്റെ ഗ്രാമം' എന്ന ഒരു കാറ്റഗറി രൂപീകരിക്കാനും, അതിൽ കൂടുതൽ സ്ഥലങ്ങൾ ഉൾക്കൊള്ളിക്കുവാനും തീരുമാനിച്ചിരിക്കുന്നു. നിങ്ങളുടെ ഗ്രാമങ്ങളെ മൊഴിയിലൂടെ പരിചയപ്പെടുത്തുവാൻ നിങ്ങളെ ക്ഷണിക്കുകയാണ്. മത്സരത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട രചനകൾ വായിക്കുന്നതു നിങ്ങളുടെ എഴുത്തിനു നിശ്ചയമായും പ്രയോജനം ചെയ്യും.

പ്രസാദ് എം മങ്ങാട്ടിന്റെ 'ചാത്തൻതറ'
പി ആർ കെ ചേനത്തിന്റെ 'ചേനം',
മോളി ജോർജിന്റെ 'പാലക്കുഴി' (വിജയിച്ച രചന)

 

 

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ