മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Jojo Jose Thiruvizha)

വിഷകന്യക(poison girl) ഒരു ഇൻഡ്യൻ(indian) മിത്താണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അവളോടൊപ്പം രാത്രി ചിലവഴിക്കുന്ന പുരുഷ൯ പിറ്റേന്ന് മണിയറയിൽ മരിച്ച് കിടക്കും. ജോതിഷത്തിലും വിഷകന്യാ(Visha Kanya) ദോഷത്തെ കുറിച്ച് പറയുന്നുണ്ട്. രേവതി,ഭരണി,ചിത്തിര, ഉത്രാടം, അവിട്ടം, തൃക്കേട്ട,പൂരാടം മുതലായ നക്ഷത്രങ്ങളിൽ ശനി,ഞായർ,തിങ്കൾ,ചൊവ്വ,ബുധൻ,വ്യാഴം,വെള്ളി എന്നി തീയതികളിൽ അതാതു നക്ഷത്രത്തിൽ കന്നി ലഗ്നത്തിൽ ജനിക്കുന്ന പെൺക്കുട്ടിക്ക് ഈ ദോഷം ബാധിക്കും എന്ന് പറയപ്പെടുന്നു.

അതായത് ആ പെൺകുട്ടി വേഗം വിധവയാകും എന്ന്. അത് എന്തെങ്കിലും ആകട്ടെ. മനുഷ്യയുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്തതൊന്നും ഞാൻ വിശ്വസിക്കില്ല. ദക്ഷിണേന്ത്യയിൽ സട്ടൈമുനി( (BC1000-BC1100)എന്നറിയപ്പെടുന്ന ഒരു സിദ്ധൻ(siddha) ജീവിച്ചിരുന്നു. ഇയാൾ രോമം കൊണ്ടുള്ള ഒരു വസ്ത്രം ധരിക്കുമായിരുന്നു.അതിനാൽ ആണ് അയാൾക്ക് ആ പേര് ലഭിച്ചത്. ഇയാൾ സിദ്ധ മതത്തിലെ 18 യോഗികളിൽ ഒരാളാണ്. ഇയാൾ എഴുതിയ 10 ഗ്രന്ഥങ്ങളിൽ 2 എണ്ണം കത്തിച്ച് കളയപ്പെട്ടു."സട്ടൈമുനി ദീക്ഷ വിധി","സട്ടൈമുനി കർപ്പ വിധി" ഇവയാണ് ആ ഗ്രന്ഥങ്ങൾ. ഇയാളെ തുടർന്ന് വന്ന സിദ്ധ മത ആചാര്യനായ തിരുമൂലർ ആണ് ആ ഗ്രന്ഥങ്ങൾ കത്തിച്ചു കളഞ്ഞത്. അതിന് അയാൾ പറഞ്ഞ കാരണം "ഈ ഗ്രന്ഥത്തിലെ വിവരങ്ങൾ സാധാരണ മനുഷ്യരുടെ കൈയ്യിൽ ലഭിച്ചാൽ അപകടം ആകും" എന്നാണ്. അതിൽ ഉൾപ്പെട്ടിരുന്ന ഒന്നായിരുന്നു "വിഷകന്യക" എന്ന് കരുപ്പെടുന്നു. 5 വയസ് പ്രായമായ സുന്ദരികളായ പെൺകുട്ടികളെ ഗണിക സ്ത്രീകൾ തട്ടി കൊണ്ടു പോകും. അവർ ആ പെൺകുട്ടിയെ ഒരു വൈദ്യൻെറ മേൽനോട്ടത്തിൽ വളർത്തും. ഈ വൈദ്യൻ രാസ ചികൽസയിൽ (alchemy) പറയുന്ന ചിലയിനം വിഷങ്ങൾ വളരെ കുറഞ്ഞ അളവിൽ ഈ കുട്ടിയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകും. ഈ ഭക്ഷണം തുടർച്ചയായി കഴിക്കുന്ന കുട്ടി കന്യക ആയിതീരു൩ോൾ അവളുടെ നഖങ്ങളിലും പല്ലുകളിലും രക്തത്തിലും വിഷാംശം കലർന്നിരിക്കും. കുടാതെ ഗണിക സ്ത്രീകൾ കാമസൂത്രത്തിൽ (kama suthra) പറയുന്ന 64 കലകളും അവളെ അഭ്യസിപ്പിച്ചിരിക്കും. സുന്ദരിയും നർത്തനകലയിലും, സംഗീതത്തിലും അഗ്രഗണ്യയും ആയ അവളെ ചാരൻമാർ ശത്രു രാജ്യത്തിലെ രാജാവിൻെറയോ, മന്ത്രിയുടെയോ, പ്രധാന ഉദ്യോഗസ്ഥ മേധാവികളുടേയോ കിടപ്പറയിൽ എത്തിക്കും. ഈ കന്യകയുടെ സൗന്തര്യത്തിൽ ആകൃഷ്ടനായി അവളുമായി ലൈഗീക വേഴ്ചയിൽ ഏർപ്പെടുന്ന പുരുഷനെ അവൾ ലൈഗീക ബന്ധത്തിനിടയിൽ കടിക്കുകയും, മാന്തുകയും ചെയ്യും. അവളുടെ നഖത്തിലൂടെയും പല്ലിലൂടെയും വിഷം രക്തത്തിൽ കലരുന്ന പുരുഷ൯ വിഷം തീണ്ടി മരിക്കും. അക്കാലത്തെ സാധാരണക്കാരായ ആളുകൾ കരുതിയിരുന്നത് ആ പെൺകുട്ടിക്ക് ഒരു സർപ്പം കാമുകനായ് ഉണ്ട്. അവളുമായി രമിക്കുന്ന പുരുഷനെ സർപ്പമാണ് കൊത്തി കൊല്ലുന്നത് എന്നായിരുന്നു. പല പുരാണഗ്രന്ഥങ്ങളിലും കാണപ്പെടുന്ന സർപ്പകോപ കഥകളുടെ ശരിയായ വസ്തുത ഇതാണ്. ആ സ്ത്രീയുടെ ജീവിതമാണ് കഷ്ടം. തനിക്ക് ഇഷ്ടമുള്ള പുരുഷനെപോലും സ്പർശിക്കാൻ അവൾക്ക് കഴിയില്ല. ഒന്നോർത്താൽ തിരുമൂലർ തന്നെയാണ് ശരി. കൽക്കി പുരാണത്തിൽ സുലോചന എന്ന വിഷകന്യകയെ കുറിച്ച് പരാമർശം ഉണ്ട്. കൂടാതെ മൗര്യ സാമ്രാജ്യത്തിലെ (maurya dynasty)(BC 321 - BC 185) മന്ത്രിയായിരുന്ന ചാണക്യൻ തൻെറ അർത്ഥശാസ്ത്രം എന്ന ഗ്രന്ഥത്തിൽ നന്ദ സാമ്രാജ്യത്തിലെ(nanda dynasty)(424-321) മന്ത്രിയായ അമത്യരാഷസൻ മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തമൗര്യനെ കൊല്ലാൻ വിഷകന്യകയെ അയച്ചതായി പറയുന്നു. ചരിത്ര രേഖകൾ അനുസരിച്ച് നന്ദ സാമ്രാജ്യസ്ഥാപകൻ മഹാപത്മനന്ദൻ ശിശുനാഗ സാമ്രാജ്യത്തിലെ( shishunaga dynasty)(BC 413-BC 395)കാലശോകനെ വിഷകന്യകയെ ഉപയോഗിച്ച് കൊലപ്പെടുത്തിയതായി പറയപ്പെടുന്നു. 
 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ