mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കുഞ്ഞിലേ മുതൽ ഒരുപാട് കേട്ടു കേട്ടു ഇഷ്ടം തോന്നിയ വ്യക്തിത്വം ആണ്, മദർ തെരേസ്സയുടേത്.. പിന്നീടെപ്പോഴോ അറിഞ്ഞു, ആഗ്നസ് ഗോൻജെ ബോയാജ്യൂ എന്നായിരുന്നു യഥാർത്ഥ നാമം എന്ന്. അച്ഛന്റെയും അമ്മയുടെയും ഇളയ കുട്ടി

ആയിരുന്നു ആഗ്നസ്.  എട്ടുവയസുള്ളപ്പോൾ പിതാവിനെ നഷ്ടപെടുന്ന ആഗ്നസ്, പിന്നീട് പള്ളിയിൽ ധാരാളം സമയം ചിലവഴിക്കുമായിരുന്നു. സഹായം അഭ്യർത്ഥിച്ചു വരുന്ന ആരെയും തിരിച്ചയക്കാൻ അന്നേ ആഗ്നസിനു കഴിഞ്ഞിരുന്നില്ല.

 ഓട്ടോമൻ സാമ്രാജ്യത്തിൽ ആണ് (ഇന്നത്തെ മാസിഡോണിയ) ജനിച്ചതെങ്കിലും, തന്റെ പ്രവർത്തനങ്ങൾക്ക്  ഇന്ത്യയിലാണ് കൂടുതൽ ആവശ്യം എന്ന് മദർ മനസിലാക്കിയത് ഇന്ത്യയിലെ അന്നത്തെ ചില കഥകൾ വായിച്ചറിഞ്ഞാണെന്നു കേട്ടിട്ടുണ്ട്. ഇന്ത്യയിലേക്ക് വന്ന ഒരു പുരോഹിതന്റെ കത്തിൽ നിന്നാണ്, ഇന്ത്യയിലെ ജനങ്ങളെ കുറിച്ചും ബംഗാളിലെ ദാരിദ്ര്യത്തേ കുറിച്ചും, മദർ ചെറുപ്പത്തിൽ അറിയുന്നത്.  ഇന്ത്യയിൽ വരണണമെന്നും സേവനം ചെയ്യണമെന്നും അന്നേ ആ മനസ്സ് ആഗ്രഹിച്ചിരുന്നു.

 1929-ൽ ഇന്ത്യയിൽ എത്തിയ ശേഷം,  ബംഗാളിൽ വന്ന മദർ, കൽക്കട്ടയിൽ മിഷനറീസ് ഓഫ് ചാരിറ്റി എന്ന മഠം സ്ഥാപിച്ച് അനാഥർക്കും പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ചു.

 കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മദർ തെരേസ  ഭ്രൂണഹത്യക്ക് എന്നും എതിരായിരുന്നു.  അമ്മയുടെ ഗർഭപാത്രത്തിൽ സുരക്ഷിതത്വം ഇല്ലായെങ്കിൽ പിന്നെയെവിടെയാണ് കുഞ്ഞിന് സുരക്ഷിതത്വം ഉണ്ടാവുക എന്ന് മദർ ചോദിച്ചിരുന്നു.

 ബംഗാളിൽ 1946-ൽ കലാപം മൂലമുണ്ടായ സംഘർഷങ്ങളും ഭക്ഷ്യക്ഷാമവും,  ജനജീവിതത്തെ നരകതുല്യമാക്കിയത്  മദറിനെ തെരുവിലേക്കിറങ്ങാൻ പ്രേരിപ്പിച്ചു.  കലാപത്തിൽ കുറേ ജീവനുകൾ പൊലിഞ്ഞു. പതിനായിരത്തിൽ അധികം ആൾക്കാർക്കു പരിക്കേറ്റു.. ആശ്രമത്തിലെ കുട്ടികൾ വിശന്നു കരഞ്ഞു.. അവർക്കു വേണ്ടിയുള്ള ഭക്ഷണം അന്വേഷിച്ചു തെരുവിൽ അലഞ്ഞു നടക്കുകയായിരുന്നു ആ സമയമൊക്കെ  മദർ തെരേസ.

 മദർ തെരേസയുടെ സേവനത്തിനു രാജ്യം പരമോന്നത ബഹുമതിയായ   ഭാരതരത്ന നൽകി അവരെ ആദരിച്ചു... ഇന്ത്യക്ക് പുറത്തു ജനിച്ച ഒരാൾക്ക് നൽകുന്ന ആദ്യത്തെ ഭാരതരത്ന ബഹുമതി ആയിരുന്നു അത്..

 ലോകത്തിനു വേണ്ടി, പാവങ്ങൾക്ക് വേണ്ടി,  അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടി,  മുറിവേറ്റവർക്കു വേണ്ടി, മദർ ചെയ്ത കാര്യങ്ങൾ കണക്കിലെടുത്ത്,  സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നൽകി ലോകം അവരെ  ആദരിച്ചപ്പോൾ, പുരസ്‌കാരതുക ഇന്ത്യയിലെ പാവങ്ങൾക്ക് വേണ്ടി ചിലവഴിച്ചു ആ പാവങ്ങളുടെ അമ്മ.

 ദരിദ്ര ജീവിതം കണ്ടാലും കേട്ടാലും, മനസ്സ് അസ്വസ്ഥമകുമായിരുന്നത്രെ, ചെറുപ്പം മുതൽ മദറിന്. അതുപോലെ തന്നെ, അവരെ ഏറ്റവും വിഷമിപ്പിച്ച മറ്റൊന്നാണ് അനാഥരുടെ ജീവിതങ്ങൾ.. നമുക്കു കണ്ടു പഠിക്കാനും,  പ്രചോദനം ആകാനും,   മാത്രമുള്ള ഒരുപാട് ഒരുപാട് കാര്യങ്ങൾ, ലോകത്തിനു സംഭാവന ചെയ്തു മദർ.

 1997 സെപ്റ്റംബർ 5-ൽ തന്റെ എൺപത്തിഏഴാം വയസിൽ ജീവിതം അവസാനിക്കുന്നത് വരെ ആലംബഹീനർക്കു വേണ്ടി ജീവിച്ച മദർ തെരേസയെ  'പാവങ്ങളുടെ അമ്മ' എന്ന വിളിക്കുന്നത്  എത്ര അർത്ഥപൂർണമാണ്.

ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക ആയിരുന്ന മദർ തെരേസയെ,  അവരുടെ മരണശേഷം  2016-ൽ,  ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ, 'വാഴ്ത്തപ്പെട്ട തെരേസ' എന്ന പേരിൽ  വാഴ്ത്തപ്പെട്ടവൾ ആയി പ്രഖ്യാപിച്ചു.

 കുട്ടികളിൽ സഹജീവികളോട്, സ്നേഹവും  സഹാനുഭൂതിയും കരുണയും ഉണ്ടാകാൻ, മദറിന്റെ ജീവിതം വായിച്ചറിയുന്നതു വളരെ നല്ലതാണ്.. തന്റെ ജീവിതം മുഴുവൻ മറ്റുള്ളവരെ സഹായിക്കാനും അവരിലൊരാളായി ജീവിക്കാനുമായി തീരുമാനം എടുക്കുകയും, അതിന് വേണ്ടി ആയുസ്സ് മുഴുവൻ പ്രയത്‌നിക്കുകയും ചെയ്ത, മദർ തെരേസ എന്നെ വളരേ  സ്വാധീനിച്ച സ്ത്രീരത്‌നം ആണ്...

Anjaly JR ✍️

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ