മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

shield

വാതായനങ്ങൾ തുറന്നിടാൻ കഴിയുന്നില്ല.  മനസ്സിന്റെ വാതായനങ്ങൾ പോലും എപ്പോഴും തുറന്നിടണമെന്നാണ്. കാഴ്ച്ചകൾ കാണാൻ മിഴികൾ തുറന്ന് പിടിക്കണമെന്നാണ്‌.  

നഗര പാലകർ പറയുന്നത് എല്ലാം കൊട്ടിയടക്കാനാണ്.  കാഴ്ച്ചകൾ കാണാതിരിക്കാനാണ്. മുഖാവരണമണിഞ്ഞ് മൗനിയായി ഇരിക്കാനാണ്.

വാതിൽ പഴുതിലൂടെ ദുർഗന്ധം അരിച്ചിറങ്ങി മുറിയിൽ തളം കെട്ടി നിൽക്കുന്നു.  ദിവസ്സങ്ങൾ കഴിയുമ്പോൾ അതിജീവിക്കുന്നവർക്ക് അതുമായി പൊരുത്തപ്പെടാൻ കഴിയുമത്രേ.

നികുതി ദായകരാണെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥികളെ പോലെയാണ് നഗര വാസികൾ.

സിനിമാ ചിത്രീകരണത്തിനിടയിൽ സംവിധായകൻ അറിയാതെ ഫ്രെയിമിലേക്ക്  കയറി വരുന്ന മൃഗത്തിന്  പോലും അസുഖകരമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന സാക്ഷ്യ പത്രം വേണമെന്നാണ് നിയമം. വലിപ്പചെറുപ്പമില്ലാതെ,  അഭിനേതാക്കളുടെ കാര്യത്തിൽ ഗൗരവകരകമായ ചിന്തകളില്ല.

ലോകമെന്ന തറവാട്ടിലെ അഭിനേതാക്കളാണ് നാം ഓരോരുത്തരും.  സാക്ഷ്യ പത്രങ്ങൾ, പരിഗണനകൾ ഒന്നും അർഹിക്കുന്നില്ല.  നികുതിയുടെ രസീത് മാത്രം കൈപ്പറ്റാനാണ് വിധി.  ബഹിരാകാശഗമനത്തിന് പരിശീലനം നൽകുന്നത് പോലെ നരക ജീവിതം മുൻ കൂട്ടി പരിചയപെടുത്തുകയാണോ ?

സംശയ നിവാരണത്തിനായി ജാലകം പതിയെ തുറന്നു.  ഉയർന്നു പൊങ്ങുന്ന തീ ഗോളങ്ങളും കറുത്ത പുകയും…..ഇത് നരകം തന്നെ….ജാലകം വേഗത്തിൽ കൊട്ടിയടച്ചു…. ഒപ്പം  എരിയുന്ന കണ്ണുകളും…

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ