mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

load

"മല്ലന്മാർക്കിടിവാൾ, ജനത്തിനരചൻ, മീനാങ്ക നേണാക്ഷിമാർക്കില്ലത്തിൽ സഖി, വല്ലവർക്കരി ഖലർക്കാനന്ദനോനന്ദനൻ
കാലൻ കംസനു ദേഹികൾക്കിഹ വിരാൾ ,ജ്ഞാനിക്കു തത്വം പരം, മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ "

മല്ലന്മാർക്ക് ഇടിവാളും പ്രജകൾക്ക് രാജാവും സുന്ദരിമാർക്ക് കാമദേവനും ഗോപന്മാർക്ക് സുഹൃത്തും ദുഷ്ടർക്ക് ശത്രുവും നന്ദ ഗോപർക്ക് പൊന്നുണ്ണിയുമായിരുന്നു കൃഷ്ണൻ.ഒരേ കൃ ഷണൻ തന്നെ പലർക്കും പലതായാണ് അനുഭവപ്പെട്ടിരുന്നത്.

ധർമ സംസ്ഥാപനാർത്ഥമായി രൂപമെടുത്ത അവതാരങ്ങളിൽ ജനമനസ്സുകളിലേറെ ഇടം നേടിയത് ശ്രീകൃഷ്ണാവതാരം തന്നെ. 

ജനനം മുതൽ ഒരു പാട് പരീക്ഷണങ്ങൾ നേരിട്ട് സംഘർഷഭരിതമായ അനവധി രംഗങ്ങളിലൂടെ കടന്നുപോകുമ്പോഴും മായാത്ത നിഷ്കളങ്കമായ പുഞ്ചിരി കാത്തു സൂക്ഷിക്കാൻ ഭഗവാൻ ശ്രീകൃഷ്ണനല്ലാതെ മറ്റാർക്കു കഴിയും?

ഉലൂഖലബന്ധനം, കാളിയമർദ്ദനം, ഗോവർദ്ധനോദ്ധാരണം, വത്സസ്തേയം എന്നു തുടങ്ങി ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ പാർത്ഥസാരഥിയായതുമായ എന്തെല്ലാം സംഭവ വികാസങ്ങൾ!

തൻ്റെ വിവാഹം പോലും സാഹസികതയായിരുന്നു എന്നത് രുഗ്മിണീ സ്വയംവരത്തോടനുബന്ധിച്ചുണ്ടായ കാര്യങ്ങളോർക്കുമ്പോൾ മനസ്സിലാകും. സ്യമന്തക രത്നത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്കിടയിൽ കേൾക്കേണ്ടി വന്ന അപവാദത്തിൽ തളരാതെ സത്യമന്വേഷിച്ച് യാത്രയാകുന്ന ആ ധൈര്യത്തിനു മുമ്പിൽ വണങ്ങാതിരിപ്പാൻ ആർക്കു കഴിയും!

അവതാരലീലകൾ ആടുമ്പോൾ അനുഭവപ്പെട്ടു പോന്ന പ്രതിസന്ധികളെയെല്ലാം നിർഭയത്വത്തോടെ മറികടക്കുന്നതിലൂടെ നമുക്കൊരു മഹത്തായ സന്ദേശം തന്നെയാണ് ലഭിക്കുന്നത്. ജീവിത പ്രതിസന്ധികളിൽ, ജീവിതായോധനത്തിൽ തളരാതെയും പതറാതെയും മുന്നേറുമ്പോഴും മുഖത്തെ മനോഹരമന്ദസ്മിതം മായരുതെന്ന സന്ദേശം.

നീ ഏതു രൂപത്തിൽ ഭജിക്കുന്നുവോ ആ രൂപത്തിൽ ഞാൻ നിനക്കു പ്രത്യക്ഷപ്പെടുന്നു എന്നതത്രേ ഭഗവദ് വചനം. അതു കൊണ്ടു തന്നെയാവാം അമ്പാടി ക്കണ്ണനായ പൊന്നുണ്ണിക്കൃഷ്ണൻ്റെ മനോഹരരൂപം ഭക്തരെല്ലാം ഹൃദയത്തിൽ ചേർത്തു പിടിച്ച് സൂക്ഷിക്കുന്നത്. നിഷക്കളങ്കരായ കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാതിരിക്കാനാർക്കു കഴിയും. വശ്യമോഹരമായ മൃദുമന്ദസ്മിതം തന്നെയല്ലേ പ്രയാസങ്ങൾക്കിടയിലുംജീവിക്കാൻ നമുക്ക് ശക്തിയേകുന്നത്.

ഈ അഷ്ടമിരോഹിണി സുദിനത്തിൽ രാധികാ പ്രാണനാഥനായ ഭഗവാൻ്റെ അനുഗ്രഹം ഏവർക്കുമുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ജയ് രാധേശ്യാം...!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ