ഇക്കൊല്ലത്തെ (2017) സമാധാനത്തിനുള്ള നൊബേൽ സമ്മാനം ICAN എന്ന സംഘടന നേടിയിരിക്കുന്നു. International Campaign to Abolish Nuclear Weapons ന്യൂക്ലിയർ നിരായുധീ കരണത്തിനായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. 2007 ൽ തുടങ്ങി, 101 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനയുടെ പ്രഖ്യാപിത ലക്‌ഷ്യമായ
ന്യൂക്ലിയർ നിരായുധീ കരണത്തിന് കൂടുതൽ ലോക ശ്രദ്ധ ലഭിക്കാൻ ഉതകുന്നു ഈ സമ്മാനം. 15000 ൽ പരം അത്യന്തം അപകടകാരിയായ ന്യൂക്ലിയർ ആയുധങ്ങളുടെ ഇടയിലാണ് മനുഷ്യൻ ഇന്നു ജീവിക്കുന്നത്. എന്നത്തേക്കാളും ഈ ഭീഷണി ഇപ്പോൾ അതിന്റെ പാരമ്യതയിൽ എത്തി നിൽക്കുന്നു.