mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അദ്ദേഹം പറഞ്ഞത് ഇതാണ്. "എത്രയോ മിഥ്യാ വാർത്തകൾ ആണിപ്പോൾ ഉള്ളത്, ആരെ ആണ് അല്ലെങ്കിൽ എന്താണ് വിശ്വസിക്കേണ്ടത് എന്നറിയാൻ ബുദ്ധിമുട്ടാണ്..."

("...but there’s so much fake news about these days it’s hard to know who or what to believe so I didn’t really believe it until journalists started calling and lining up outside my door.") 2017 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു എന്ന വാർത്ത അറിഞ്ഞതിനെപ്പറ്റി കസുവോ ഇഷിഗുരോ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. (തൽക്കാലം ഇത് എങ്കിലും നമുക്ക് വിശ്വസിക്കാം)

ഇതു വിരൽ ചൂണ്ടുന്നത് വാർത്താ മാധ്യമ രംഗത്തെ ഇല്ലായ്മയിലേക്കാണ്. അതെ നഗ്നമായ വാർത്ത യുടെ ഇല്ലായ്മ. വാർത്തകൾ സ്വീകരിക്കുന്ന നമുക്കു വേണ്ടത് വസ്ത്രം ധരിപ്പിക്കാത്ത, ചായം പുരട്ടാത്ത, ദുർമ്മേ മേദസ്സു ചേർക്കാത്ത  വെറും നഗ്നമായ വാർത്തയാണ്. വാർത്ത അറിയിക്കുന്ന ആളിന്റെ രാഷ്ട്രീയ, മത ചായ് വ് അനുസരിച്ചു  വളച്ചൊടിച്ചു വികൃതമാക്കിയ വാർത്തയല്ല. അയാൾ വെറുതെ റിപ്പോർട്ട് ചെയ്‌താൽ മാത്രം മതി. നിറം ചേർക്കുന്ന പണി നമ്മൾ വേണമെങ്കിൽ ചെയ്തുകൊള്ളാം. വാർത്ത മാത്രം മതി. അതിൽ ദയവായി നിങ്ങളുടെ അഭിപ്രായങ്ങളും, ഊഹങ്ങളും, ആഗ്രഹങ്ങളും വിളക്കിച്ചേർക്കേണ്ടതില്ല.

ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും, എഡിറ്റു ചെയ്ത വീഡിയോകളും, വെറും കള്ള വാർത്തകളും എത്രമാത്രം ഉണ്ടെന്നറിയാൻ നമ്മുടെ ഫേസ്ബുക്കിൽ നോക്കിയാൽ മതി. രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളിൽ നിന്നും നാം സത്യസന്ധമായ വാർത്ത പ്രതീക്ഷിക്കുന്നില്ല. മത സ്ഥാപനങ്ങൾ നടത്തുന്ന മാധ്യമങ്ങളിൽ നിന്നും നാമിതു പ്രതീക്ഷിക്കുന്നില്ല. വാണിജ്യ സാമ്രാജ്യങ്ങൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളിൽ നിന്നും നാം ഇതു പ്രതീക്ഷിക്കുന്നില്ല. ഇതല്ലാതെ ഏതെങ്കിലും ഏതെങ്കിലും മാധ്യമം ഉണ്ടോ സുഹൃത്തേ? അറിയാത്തതു കൊണ്ടു മാത്രമാണ് ചോദിക്കുന്നത്! ഒന്നു follow ചെയ്യാനാണ്.  

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ