mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Rajendran Thriveni)

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ആഗോള മനഷ്യവകാശ പ്രഖ്യാപനം നടന്നതിനു ശേഷമാണ്,ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. നമ്മുടെ ഭരണഘടനാ ശില്പികൾ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ പ്രസക്ത ഭാഗങ്ങൾ നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചു എന്നത്, അഭിമാനാർഹമായ നേട്ടമാണ്. 

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ, ജനാധിപത്യം, സമത്വം, പരമാധികാരം,  തേതരത്വം തുടങ്ങിയ തത്വങ്ങൾ, മനുഷ്യാവകാശ സംസ്ഥാപനത്തിനുള്ള മൂലക്കല്ലുകളാണ്. ഇന്ത്യൻ ഭരണഘടനയുടെ മൂന്നും നാലും ഭാഗങ്ങൾ മനുഷ്യാവകാശ പ്രഖ്യാപനത്തെ  ഉൾക്കൊള്ളുന്നു. ഭാഗം മൂന്നിൽ മൗലിക അവകാശങ്ങളും ഭാഗം നാലിൽ നിർദ്ദേശക തത്വങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.

മൗലിക അവകാശങ്ങളിൽ, (Fundamental rights) സിവിൽ,പൊളിറ്റിക്കൽ ( പൗര, രാഷ്ട്രീയാവകാശങ്ങൾ) അവകാശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അവ ലംഘികാകപ്പെട്ടാൽ, പൗരന് കോടതിയെ  മീപിക്കാനും പുനഃസ്ഥാപിച്ചു കിട്ടുവാനുമുളള അർഹതയുണ്ട്. 

താഴെപ്പറയുന്നവയാണ് ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ.

1. സമത്വത്തിനുള്ള അവകാശം.

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം.

3. ജീവനും സുരക്ഷിതത്വത്തിനുമുള്ള അവകാശം.

4. ചൂഷണത്തിൽ നിന്ന് സംരക്ഷണത്തിനുള്ള അവകാശം.

5. മത വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള അവകാശം.

6. നിയമ പരിരക്ഷയ്ക്കുള്ള അവകാശം.

7. വിദ്യാഭ്യാസത്തിനുള്ള അവകാശം.

ഇന്ത്യയിലെ വിവിധ തരത്തിലുള്ള മതവിശ്വാസികളെയും ന്യുനപക്ഷ സമുദായങ്ങളെയും സംരക്ഷിക്കുന്നതിന് മൗലിക അവകാശങ്ങൾ സഹായകമാവുമെന്ന് ഭരണഘടനാശില്പികൾ കരുതി. അടിയന്തരാവസ്ഥക്കാലത്ത്  മൗലിക അവകാശങ്ങൾ നിയന്ത്രിക്കപ്പെടുമെന്നും കോടതികൾ, അവകാശ പരിരക്ഷ നല്കുന്നതിൽ അസമർത്ഥമാകുമെന്ന ന്യൂനത നിലനില്ക്കുന്നു.

ഭരണഘടനയുടെ നാലാം ഭാഗത്തിലുള്ള നിർദ്ദേശക തത്വങ്ങളിൽ (Directive principles) സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഉചിതമായ നിയമനിർമാണത്തിലൂടെ അത്തരം അവകാശങ്ങൾ സ്ഥാപിച്ചെടുക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്.

തൊഴിൽ ചെയ്യാനുള്ള അവകാശം, യൂണിയൻ പ്രവർത്തനങ്ങൾക്കുള്ള അവകാശം, ശമ്പള പരിഷ്കരണത്തിനുള്ള അർഹത, വിദ്യാഭ്യാസത്തിനുള്ള അവകാശം, ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം തുടങ്ങിയവയാണ് നിർദേശകതത്വങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മനുഷ്യാവകാശ സംരക്ഷണത്തിനും പോഷണത്തിനും സഹായകമാകുന്ന നിയമങ്ങൾ നിർമിക്കാൻ നമ്മുടെ ജനപ്രതിനിധികൾ ബാധ്യസ്ഥരാണ്. ആ നിയമങ്ങൾ നടപ്പാക്കാൻ, പോലീസും കോടതികളും ബാധ്യസ്ഥരാണ്. നിയമങ്ങൾ നിർമിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അവ ഫലപ്രദമായി നടപ്പിലാക്കണം. അതിന് ജനപങ്കാളിത്തം ആവശ്യവുമാണ്. ജനങ്ങളുടെ താത്പര്യക്കുറവും അറിവില്ലായ്മയും നിയമങ്ങളെ വന്ധ്യമാക്കും.

സമൂഹത്തിലെ ദുർബലരുടെയും അവശ വിഭാഗങ്ങളുടെയും അവകാശ സംരക്ഷണത്തിനായി പൊതു താല്പര്യഹർജികൾ വളരെയധികം സഹിയിക്കുന്നുണ്ട്. അറിവില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും കാരണം, കോടതിയെ സമീപിക്കാനും, നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കാത്തവർക്കു വേണ്ടി, സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്മാർ സമർപ്പിക്കുന്ന ഹർജികൾ, കോടതികൾ സ്വീകരിച്ചു തുടങ്ങി- യിരിക്കുന്നു. കോടതികളുടെ ക്രിയാത്മക സഹകരണം, അവശവിഭാഗങ്ങൾക്ക്  നീതി ലഭിക്കുന്നതിന് സഹായകമാകുന്നു.

ഇന്ത്യൻ നീതിപീഠം, സങ്കുചിത മാമ്മൂലുകളുടെ ചട്ടക്കൂടിൽ നിന്ന് സ്വതന്ത്രമായി, നീതിയുടെ മേച്ചിൽ- പ്പുറങ്ങളിലേക്ക്, ചിറകുവീശി പറന്നടുത്ത്, പരാതിക്കാരന്  നീതി ലഭ്യമാക്കുന്ന നിയമ അതിക്രിയത (judicial activism) സ്വാഗതാർഹമാണ്. മലിനീകരണം തടയുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും, പൊതു താല്പര്യ ഹർജികൾ നേതൃസ്ഥാനം വഹിക്കുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ