മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ചിലരുണ്ട് നമുക്ക് ചുറ്റിലും...
കാലം വാർദ്ധക്യത്തിലെത്തിച്ച പഴയ ചിലർ...
ഒരുപാട് അനുഭവ പാഠങ്ങൾ ഉൾക്കൊണ്ട പാഠശാലയാകുന്നവർ...
നമ്മളിൽ പലരും കേട്ടുറങ്ങിയ നല്ല കഥകൾ, പാട്ടുകൾ എല്ലാം അവരുടെ ദാനമാണ്...


നല്ല വഴി വെട്ടി നമ്മെ നന്മയിലേക്ക് നടത്തിയവർ...
അവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മുടെ പലരുടെയും ഓർമ്മകൾക്ക് ഓടിചെന്നിരിക്കാൻ ബാല്യമെന്നൊരോർമ്മപ്പൂമരം ഇല്ലാതെ പോയേനെ...
നമ്മുടെ വളർന്നു വരുന്ന പുതുതലമുറയുടെ ജീവിത സാഹചര്യങ്ങൾ ഇത്രയും നിറമുള്ളതാവാതെ പോയേനെ...
പഴയതെന്നു പറഞ്ഞ്
അവർക്ക് നേരെ കണ്ണുകൾ ഇറുക്കി അടക്കാതെ,
അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതിരിക്കാതെ,
അവഗണനയിൽ ഒതുക്കി നിർത്താതെ അവരുടെ വാർദ്ധക്യത്തെ തനിച്ചാക്കാതെ
നമ്മോട് ചേർത്ത് നിർത്താം...
പഴമയും പുതുമയുമൊക്കെ കാലാനുസൃത മാറ്റങ്ങൾ അനുസരിച്ചു ഉണ്ടായി വരുന്ന ഏറ്റക്കുറച്ചിലുകളാണ്...
അവരുടെ വഴിയേ പോകേണ്ടവരാണ് നമ്മളും...
വിദ്യാഭ്യാസപരവും, തൊഴിൽപരവുമായ ഉന്നതികൾ കൈവരിക്കുന്നതിനു പുറമെ പ്രതിസന്ധികളോട് പോരാടി മുന്നേറുവാനുള്ള ആത്മവിശ്വാസവും, ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനുള്ള പ്രചോദനവും മറ്റാരേക്കാളും നന്നായി അവർക്ക് നിങ്ങൾക്ക് പകർന്നു തരാനാവും...
അനുഭവങ്ങൾ കൊണ്ട് ഗ്രഹിച്ചെടുത്ത അറിവുകൾ അത്രയും അവർ നിങ്ങൾക്കായി പകർന്നു തരും...

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ