മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

വിശുദ്ധ മതവിചാരണ അഥവാ ഹോളി ഇൻക്വിസിഷൻ 

നിലവിലുള്ള കത്തോലിക്കാ മതവിശ്വാസങ്ങൾക്ക് ചേരാത്ത ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും വച്ചുപുലർത്തിയിരുന്നവർക്കെതിരെ ക്രിസ്തുമതം നടത്തിയ വിചാരണയും, ശിക്ഷയും മനുഷ്യ ചരിത്രത്തിലെ ഏറ്റവും ബീഭത്സമായ ഏടുകളിൽ ഒന്നാണ്.

ദൈവമേ, ഇതും നിന്റെ പേരിൽ തന്നെ ആണല്ലോ നടത്തിയിരുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ പ്രാകൃത കൃത്യം ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന റോമൻ മതസംസ്കാരത്തിനു വിരുദ്ധമായിരുന്നതിനാൽ ആദ്യകാല ക്രിസ്തുമത വിശ്വാസികളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും, തരം താഴ്ത്തുകയും, സ്വയം ബലി വരിക്കാൻ നിർബന്ധിക്കുകയും, കൂട്ടമായി ക്രൂരമായി കൊലപ്പെടുത്തുകയും ച്യ്തിരുന്നു. പിന്നീട് ക്രിസ്തുമതം ശക്തിപ്രാപിച്ചപ്പോൾ ഇതേ പ്രവർത്തിതന്നെയാണ് മറ്റു മതവിശ്വാസികളോടും, അവിശ്വാസികളോടും ക്രിസ്തുമതവും ചെയ്തത്. സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും മതം, ദൈവത്തിന്റെപേരിൽ അനേകലക്ഷം മനുഷ്യരെയാണ് ക്രൂരമായി പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്തത്.

പൊതുവെ ഇത്തരം മതവിചാരണകൾ 'ഇൻക്വിസിഷൻ' എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. മനുഷ്യരിലുണ്ടായ ജ്ഞാനത്രിഷ്ണയെയും, നവോദ്ധാനദാഹത്തെയും, സ്വാതന്ത്ര്യാഭിവാഞ്ഛയെയും തല്ലിക്കെടുത്തുക എന്നതായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്നു ഗൂഢലക്ഷ്യം. റോമൻ ഇൻക്വിസിഷനും, സ്പാനിഷ് ഇൻക്വിസിഷനും, പോർട്ടുഗീസ് ഇൻക്വിസിഷനും വളരെയധികം കുപ്രസിദ്ധി നേടിയിരുന്നു. ഏഷ്യയിലും, യൂറോപ്പിലും, ആഫ്രിക്കയിലും എവിടെവിടെ അവർ ഭരിച്ചിരുന്നുവോ, അവിടങ്ങളിലെല്ലാം ഇൻക്വിസിഷൻ നടത്തി.

പോർട്ടുഗീസുകാർ ഭരിച്ചിരുന്ന ഗോവയിൽ, 1560ൽ തുടങ്ങി, 1820ൽ നിറുത്തലാക്കിയ ഗോവൻ ഇൻക്വിസിഷൻ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. ഹിന്ദുക്കൾക്കും, മുസ്ലീങ്ങൾക്കും, യഹൂദർക്കും എതിരായുള്ള ക്രൂരമായ നീക്കമായി ഇതിനെ ചരിത്രകാരൻമാർ വിലയിരുത്തുന്നു. 16000 പരം ആളുകളെ കുറ്റവിചാരണ നടത്തിയതായും, അനേകരെ ക്രൂരമായി പീഡിപ്പിക്കുകയും, പീഡനങ്ങളെ അതിജീവിച്ച അനേകരെ ക്രൂരമായി കൊല്ലുകയും ചെയ്തിരുന്നു. വിശുദ്ധനെന്നു കരുതപ്പെടുന്ന ഫ്രാൻസിസ് സേവ്യറുടെ ആവശ്യപ്രകാരമാണ് ഗോവൻ ഇൻക്വിസിഷൻ നടപ്പിലാക്കിയതെന്നു ഒരു കൂട്ടം ചരിത്രകാരൻമാർ ശക്തമായി വാദിക്കുന്നു. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടിരുന്നവർ, തങ്ങളുടെ പഴയ ആചാരങ്ങളോ, ആഘോഷങ്ങളോ രഹസ്യമായി തുടരുന്നുവോ എന്നു സംശയിക്കപ്പെട്ടാൽ ഇൻക്വിസിഷൻ ഉറപ്പായിരുന്നു. ജെസ്യൂട്ട് വിഭാഗത്തിലെ പുരോഹിതർ ആയിരുന്നു ഇതു നടപ്പിലാക്കിയിരുന്നത്. ഇൻക്വിസിഷൻ പ്രകാരം, ഹിന്ദുമതത്തിലേക്കോ, ഇസ്‌ലാം മതത്തിലേക്കോ, യഹൂദ മതത്തിലേക്കോ ഉള്ള പുതു ക്രിസ്ത്യാനികളുടെ തിരിച്ചുപോക്കും കുറ്റകരമായിരുന്നു.

എന്റെ ദൈവമേ, ഇതും നിന്റെ പേരിലായിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ