നോവൽ
8. ജൂലൈ - ഉത്തരാസ്വയംവരം
- Details
- Written by: Mekhanad P S
- Category: Novel
- Hits: 2470
8 - ഉത്തരാസ്വയംവരം
"അമ്മച്ചി, ഒരു കാപ്പി എനിക്കും വേണം..."
അടുക്കളയിൽ കരുപ്പട്ടികാപ്പി ഇട്ടുകൊണ്ടിരുന്ന ശോശാമ്മ, പുറകിൽ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.
അവർക്കു ഓരോ ദിവസവും തുടങ്ങുന്നത് ആവി പറക്കുന്ന ഒരു കരിപ്പട്ടികാപ്പിയിലാണ്. പാതിരാത്രി കഴിഞ്ഞാണ് പീറ്റർ ഓട്ടം കഴിഞ്ഞെത്തിയത്. അതിനാൽ അവൻ ഉണർന്നിരുന്നില്ല. അപ്പോളാണ് നിലവിളക്കു കത്തിച്ചു വച്ചതുപോലെ മിത്രമംഗലത്തെ തങ്കം അവർക്കൊരു ആശ്ചര്യഹേതുവായി അവിടെ പ്രത്യക്ഷപ്പെട്ടത്. കാലത്തുണർന്നാൽ പൂമുഖത്തെയും അടുക്കളയുടെയും വാതിലുകൾ തുറന്നിടുന്നത് ഒരു പതിവാണ്. അതിനാൽ തങ്കം കയറി വന്നത് അവർ അറിഞ്ഞിരുന്നില്ല.