മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

ദ്വിജൻ - 9 എന്നെ പറ്റിക്കുന്ന ഞാൻ!

Read full

നന്നായിക്കളയാം എന്നു കരുതി ചില തീരുമാനങ്ങൾ എടുക്കുന്നു. അതു നടപ്പിലാക്കാതിരിക്കാൻ കഴിവതും ശ്രമിക്കുന്നു. ഇതു രണ്ടും ചെയ്തത് ഞാൻ തന്നെയാണ്. എങ്ങനെയുണ്ട് എന്റെ കാര്യം?

ഇതു വായിക്കുന്ന നിങ്ങൾക്ക് തോന്നുകയാണ്, നിങ്ങളും ഇങ്ങനെതന്നെയാണല്ലോ എന്ന്. കുറ്റബോധം തോന്നി മുറി അടച്ചു ഇരുട്ടിൽ ഇരിക്കാനായി എഴുതിയതല്ല. നമ്മളെല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ്. ഇതാണ് മനുഷ്യജന്മം. 

എടുക്കുന്ന തീരുമാനങ്ങൾ പൊളിക്കാനായി നമ്മൾ തന്നെ വിചിത്രമായി വഴികൾ കണ്ടെത്തുന്നു. അതുവരെ അപ്രസക്തമായതൊക്കെ പ്രസക്തവും, പ്രധാനപ്പെട്ടതുമായി തോന്നിത്തുടങ്ങുന്നു. പിന്നെ അതിന്റെ പിറകെപോയി സമയം തീർക്കുന്നു. ഉറങ്ങാനും, ഭക്ഷണം കഴിക്കാനും എന്തായാലും നമ്മൾ സമയം  കണ്ടെത്തും. ബാക്കിയുള്ള സമയത്തിന്റെ കാര്യമാണ് പറഞ്ഞത്. എങ്ങനെ പോയാലും ശരാശരി എട്ടു മണിക്കൂർ, വേണ്ടതും വേണ്ടാത്തതും ഒക്കെ ചെയ്യാനായി ഒരു ശരാശരി മനുഷ്യന് ലഭിക്കും. ഇങ്ങനെയുള്ള സമയത്താണ് മനസ്സിനെ ഹാപ്പിയാക്കാനായി ചില പ്രയോജനരഹിതമായ കാര്യങ്ങൾ നാം ചെയ്തുകൂട്ടുന്നത്. 

കഴിഞ്ഞ കുറെ ആഴ്ചകളായി ഞാൻ എന്നെ നിരീക്ഷിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങൾ ചുരുക്കിപ്പറയാം. ജീവിതത്തിൽ ഒരു വഴിത്തിരിവാകട്ടെ എന്നു കരുതി ഒരു തീരുമാനമെടുത്തു. ദിവസവും 20 മിനിറ്റ് എങ്കിലും ധ്യാനിക്കുക (എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്നു മനസ്സിനെ ചിന്താമുക്തമാക്കാൻ ശ്രമിക്കുക എന്നതാണ് ഞാൻ 'ധ്യാനം' കൊണ്ടു ഉദ്ദേശിച്ചത്.), 20 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക, 20 മിനിറ്റ്  എങ്കിലും പുറത്തു നടക്കുക (outdoor).  മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഓരോ ആഴ്ചയും 2 മണിക്കൂർ 20 മിനിട്ടു വീതം ഈ മൂന്നു കാര്യങ്ങളും ചെയ്യുക. കഴിഞ്ഞ ചില ആഴ്ചകളിലെ കണക്കുകൾ ഇതാ: 

Dwijan table

കൂടുതൽ വിശദീകരിക്കുന്നില്ല. ഞാൻ എടുത്ത തീരുമാനം എങ്ങനെ ഞാൻ തന്നെ പൊളിച്ചു എന്നതിന്റെ തെളിവാണ് മുകളിൽ കൊടുത്തിരിക്കുന്ന കണക്കുകൾ. ഇതിൽ നടപ്പിൽ മാത്രം ലക്‌ഷ്യം കണ്ടെത്തി. ധ്യാനവും വ്യായാമവും ലക്‌ഷ്യത്തിൽ എത്താതെപോയി. ഒരു പഞ്ചായത്തു പ്രസിഡൻന്റോ പെട്ടിക്കട നടത്തിപ്പുകാരനോ പോലുമല്ലാത്ത ഈ എനിക്ക് സത്യത്തിൽ സമയം ആവശ്യത്തിനുണ്ട്. പക്ഷെ അതൊക്കെ ഉപയോഗിച്ചു തീർക്കുന്നത്, പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത ചില കാര്യങ്ങൾക്കുവേണ്ടിയാണ്. ഏതു കാര്യത്തിനു മുൻഗണന കൊടുക്കണമെന്നും, ഏതു കാര്യം ഒഴിവാക്കണമെന്നും ഗൗരവമായി തീരുമാനിക്കുന്നില്ല. വളരെ ലളിതമായി ചെയ്യാവുന്നതും, മനസ്സിനെ സന്തോഷിപ്പിക്കുന്നതുമായ കാര്യങ്ങൾ ചെയ്ത ചെയ്തു ദിവസങ്ങൾ തള്ളിനീക്കുക. ഇതൊരു ദൂഷിതവലയമാണ്. അതു ഞാൻ തിരിച്ചറിയുന്നുണ്ട്. തേനൊലിക്കുന്ന അതിന്റെ ചങ്ങലകൾ പൊട്ടിച്ചു പുറത്തു കടന്നെ മതിയാകു. അപ്പോൾ ഇനിയെന്താണ്  എന്നൊരു ചോദ്യം അവശേഷിക്കുന്നു. 

വിടമാട്ടേൻ... എന്തായാലും 20 മിനിറ്റിന്റെ ഈ തീരുമാനവുമായി ഞാൻ മുന്നോട്ടു പോവുകയാണ്. അടുത്ത നാലാഴ്ചകൾ കഴിഞ്ഞുള്ള കണക്കുകളുമായി നിങ്ങളുടെ മുന്നിൽ വീണ്ടുമെത്താം. നിങ്ങളും തുടങ്ങുകയല്ലേ ഈ 20 മിനിറ്റിന്റെ നവീകരണം?

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ