കൊടൈക്കനാലിൽ നിന്നും പത്ത് കിലോമീറ്റർ അകലെ മൊയർ പോയിന്റ് റോഡിൽ സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിലാണ് ഗുണ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
3 തൂണുകളുള്ള പാറകൾക്ക് പേരുകേട്ട കൊടൈക്കനാലിലെ ഒരു സുപ്രധാന കാഴ്ച്ചയാണ് ഗുണ ഗുഹകൾ. ഗുഹകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ രണ്ട് പാറകൾ പിടിച്ച് മൂന്നാമത്തെ പാറയാൽ രൂപപ്പെട്ട ലംബ പാതയിലേക്ക് താഴണം.
പൈൻമര കൂട്ടങ്ങൾക്ക് ഇടയിലൂടെ നടന്ന് അല്പം മുന്നോട്ട് ചെന്നാൽ ഷോള മരങ്ങളും പുല്ലുകളും നിറഞ്ഞ പ്രദേശത്താണ് ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്താകട്ടെ നനുത്തതും മെലിഞ്ഞതും വളച്ചൊടിച്ചതുമായ വേരുകൾ വ്യാപിച്ചുകിടക്കുന്നു.
ഹിന്ദു പുരാണമനുസരിച്ച് പാണ്ഡവർ ഗുഹകളിൽ താമസിച്ച് ഭക്ഷണം പാകം ചെയ്തിരുന്നു എന്നിതിനെ ആസ്പദമാക്കി അടക്കള അഥവ കിച്ചൺ എന്ന പേര് ലഭിക്കുകയും കൂടാതെ ഗുഹയ്ക്കള്ളിൽ വെളിച്ചമില്ലാത്ത ഇരുണ്ട പ്രദേശവും ചെറു ജീവികളുടെയും വവ്വാലുകളുടെയും വാസസ്ഥലവും സഞ്ചാരികളിൽ ഒരു പ്രഹേളിക വികാരം ഉണർത്താനും ഈ പ്രദേശത്തിന് സാധിക്കും എന്നതിൽ നിന്നാണ് ഗുഹയ്ക്ക് 'ഡെവിൾസ് കിച്ചൺ' എന്ന പേര് ലഭിച്ചത്.
1821-ൽ അമേരിക്കക്കാരനായ മിസ്റ്റർ ബിഎസ് വാർഡാണ് ഈ സ്ഥലം കണ്ടെത്തിയതെന്ന് ചരിത്രം പറയുന്നു.
1992-ലെ തമിഴ് ബ്ലോക്ക്ബസ്റ്റർ സിനിമയായ "ഗുണ" ചിത്രത്തിലെ ഹിറ്റ് ഗാനമായ 'കൺമണി അൻബോടു കാതലൻ' ഗുഹയിൽ ചിത്രീകരിച്ചതു മുതൽ ഇവിടം സിനിമ പ്രേമികൾ ആഘോഷമാക്കുകയും ഡെവിൾസ് കിച്ചൺ എന്ന പേര് മാറി 'ഗുണ' എന്ന പേര് ലഭിക്കുകയും ചെയ്തു.
സഞ്ചാരികളിൽ പതിമൂന്ന് പേർ ഗുഹയ്ക്കള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടയിൽ മരണമടഞ്ഞു. ഇതുമൂലം ഇപ്പോൾ ബാരിക്കേഡുകളും ഇരുമ്പ് കമ്പികളും കൊണ്ട് ഗ്രിൽ ചെയ്ത ആഴത്തിലുള്ള ഇടുങ്ങിയ ഗുഹകൾ നിങ്ങൾക്ക് എല്ലായ്പ്പോഴും നോക്കാം.
രാവിലെ എട്ടു മണി മുതൽ വൈകിട്ട് നാലുമണി വരെയാണ് പ്രവേശന സമയം. ക്യാമറയ്ക്ക് ഇരുപതു രൂപയും ഒരു വ്യക്തിക്ക് പത്തു രൂപയും ആണ് ഫീസ്.
അൽപ്പം നിഗൂഢതയും ചരിത്രവുമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, ഒരു പിക്നിക് ആസൂത്രണം ചെയ്യാൻ പറ്റിയ സ്ഥലമാണ് ഗുണ ഗുഹകൾ.