മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(അബ്ബാസ് ഇടമറുക്)

ആസ്ബറ്റോസ് മേഞ്ഞ ആ കുഞ്ഞുവീടിന്റെ മുറ്റത്തുകെട്ടിയുണ്ടാക്കിയ താൽക്കാലിക പന്തലിനുകീഴെ നിൽക്കുമ്പോൾ 'രാധികയുടെ' ഹൃദയം വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു. മുറ്റത്തിന്റെ കോണിൽ വിവിധവർണ്ണം വിതറി നിൽക്കുന്ന ഓരോ പൂക്കളിലും അവന്റെ മുഖം മിന്നിമറയുന്നതുപോലെ. അതിരിന് ചുറ്റും മുള്ളുകൊണ്ട് കെട്ടിയുയർത്തിയ വേലിയിൽ തൂക്കിയിട്ട ആ ഫ്ളക്സിൽ ഒരിക്കൽ കൂടി അവളുടെ മിഴികളുടക്കി.

ആദരാജ്ഞലികൾ. ജയമോഹൻ മുപ്പതു വയസ്സ്. സംസ്കാരം രണ്ടുമണിക്ക്. ഒപ്പം ചിരിക്കുന്ന ചിത്രവും. ആ നോട്ടത്തിലും ചിരിയിലുമെല്ലാം ഇപ്പോഴും ജീവൻ തുടിക്കുന്നുണ്ടെന്ന് തോന്നും.

ഇടവഴിയിൽ നിന്നുകൊണ്ട് ആളുകൾ ജയമോഹന്റെ ഓർമ്മകൾ പരസ്പരം പങ്കു വെക്കുന്നത് കേൾക്കാം. അധികനേരം അങ്ങനെ നിൽക്കാൻ കഴിഞ്ഞില്ല. മെല്ലെ പുറത്തേയ്ക്ക് നടന്നു.ചെറുതായി മഴ ചാറുന്നുണ്ട് തലേ രാത്രി പെയ്ത മഴയുടെ ബാക്കിയെന്നോണം മഴ പെയ്യിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രകൃതി.അതോ പ്രിയകവിയുടെ മരണത്തിൽ പ്രകൃതി പോലും കണ്ണീർ പൊഴിക്കുന്നതാവുമോ.ചാറ്റൽമഴക്കൊപ്പം അവളുടെ ഓർമകളും ഒരു പെരുമഴ കാലത്തേയ്ക്ക് പെയ്തിറങ്ങാൻ തുടങ്ങി.

കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലിക്കെത്തിയ ആദ്യദിവസം. കാലവർഷത്തിന്റെ ആരംഭ ദിനം.ഒരു കൈയിൽ പുസ്തകവും മറുകൈയിൽ കുടയും പിടിച്ച് സ്റ്റാഫ് റൂമിൽ നിന്ന് ക്ലാസ്റൂം സ്ഥിതിചെയ്യുന്ന ബിൽഡിങിലേക്ക് മുറ്റം കടന്നു നടക്കുമ്പോഴാണ് പെട്ടെന്ന് ഒരാൾ ഓടി വന്നു കുടയിൽ കയറിയത്. വല്ലാത്തൊരു പരിഭ്രമത്തോടെ ആരാണെന്നറിയാൻ മുഖംതിരിച്ചു നോക്കി.

"ഭയക്കണ്ട ഞാൻ ഇവിടുത്തെ അധ്യാപകനാണ്. പേര് ജയമോഹൻ. ആ ബിൽഡിങ്‌ വരെ ഞാനുമുണ്ട്." പുഞ്ചിരിച്ചുകൊണ്ട് അയാൾ മറുപടി നൽകി.

അന്നാദ്യമായി അതുവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ ഒപ്പം ഓരംചേർന്ന് കുടചൂടി മഴയുടെ കുളിരും ഏറ്റ് നടക്കുമ്പോൾ മനസ്സിൽ എന്തെന്നറിയാത്ത ഒരു തുടിപ്പ് ആയിരുന്നു. അവൾ കോളേജിൽ ആദ്യമായിട്ടാണെന്നും ഇന്നാണ് ജോയിൻ ചെയ്തത് എന്നുമൊക്കെ അറിഞ്ഞപ്പോൾ കോളജിനെ കുറിച്ചും സ്റ്റാഫുകളെ കുറിച്ചുമൊക്കെ ചെറിയൊരു വിവരണം തന്നെ നൽകി അയാൾ.

മുണ്ടും ഷർട്ടുമാണ് വേഷം. പ്രകാശം തുടിക്കുന്ന മുഖവും, തിളങ്ങുന്ന കണ്ണുകളും,ചെറിയ കുറ്റിതാടിയും,ചുണ്ടിൽ നിറഞ്ഞുനിൽക്കുന്ന പുഞ്ചിരിയും എല്ലാം പെട്ടന്ന് മറ്റുള്ളവർക്ക് അയാളെ ആകർഷിക്കാൻ പോന്നതായിരുന്നു.ക്‌ളാസ്‌റൂം വരാന്തയിൽ വെച്ച് യാത്രപറഞ്ഞു പിരിയുമ്പോൾ ആ യുവഅധ്യാപകന്റെ മുഖം അവളുടെ മനസ്സിലും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ അയാളെ കാണുവാനും കൂടുതൽ അറിയുവാനുമായി മനസ്സ് വെമ്പൽകൊണ്ടു.കോളേജിലെ കുട്ടികളുടെ എല്ലാം പ്രിയപ്പെട്ട മാഷിനെ കുറിച്ച് അറിയാൻ അധികം ബുദ്ധിമുട്ടുണ്ടായില്ല.

കോളേജിലെ ഏതൊരാവശ്യത്തിനും മുന്നിട്ടുനിൽക്കുന്ന ആൾ.കുട്ടികളുടെ ഏതൊരു പ്രശ്നത്തിനും സുഹൃത്തിന്റെ സ്ഥാനത്തുനിന്ന് പ്രവർത്തിക്കുന്ന വെക്തി.സഹപ്രവർത്തകർക്കെല്ലാം പ്രിയപ്പെട്ടവൻ.അതിലുപരി കവി, പ്രാസംഗികൻ ഈ നിലയിലെല്ലാം പ്രശസ്തൻ.കോളേജിന്റെ പ്രിയപ്പെട്ടവനായ ആ മനുഷ്യൻ കോളേജിലെത്തിയിട്ട് ഒരു വർഷമെ ആയിരുന്നുള്ളൂ.ഈ ചുരുങ്ങിയ കാലംകൊണ്ട് മുഴുവനാളുകളുടെയും സ്നേഹം പിടിച്ചുപറ്റിയ ആൾ അവളുടെ ഹൃദയത്തിലും ഇടം പിടിക്കാൻ അധികനാൾ വേണ്ടി വന്നില്ല.ആ ഇഷ്ടം മൂത്ത് പ്രണയത്തിൽ എത്തി എന്ന് തന്നെ പറയാം.

ഓരോ ദിവസവും അവൾ അണിഞ്ഞൊരുങ്ങി സ്കൂളിൽ പോകുന്നത് പഠിപ്പിക്കാൻ മാത്രമല്ല പ്രിയപ്പെട്ട മാഷിനെ കാണാൻ കൂടിയാണെന്ന സ്ഥിതിയിലായി.ഒരുനാൾ പോലും കാണാതിരിക്കാൻ വയ്യാത്ത അവസ്ഥ.ജയമോഹന്റെ പ്രസംഗവേദികളിലും,കവിയരങ്ങുകളിളുമെല്ലാം അവൾ പങ്കെടുത്തു. കവിതകൾ തേടിപ്പിടിച്ചു വായിച്ചു.ഒരുവർഷക്കാലം ഈ പ്രണയം ആരും അറിയാതെ ഉള്ളിൽ തന്നെ സൂക്ഷിച്ചു.എങ്കിലും തന്റെ പെരുമാറ്റത്തിൽ നിന്ന് ജയമോഹനും വേറെ ചിലരെങ്കിലും അത് മനസ്സിലാക്കിയിട്ടുണ്ടെന്ന് അവൾക്ക് തോന്നുകയും ചെയ്തു.

ആ വർഷത്തെ വാർഷികപരീക്ഷയുടെ അവസാന ദിവസം.അപ്രതീക്ഷിതമയുണ്ടായ പണിമുടക്കിൽ ഓട്ടോറിക്ഷയും കാത്ത് കോളേജിന് മുന്നിലെ ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ പൊടുന്നനെ അവിടേക്ക് കടന്നു വന്ന ജയമോഹനെ കണ്ട് രാധിക അത്ഭുതപ്പെട്ടു.ഒരുവർഷത്തിനിടയ്ക്ക് ആദ്യമായിട്ടാണ് തനിച്ച് ഇത്രയടുത്ത് കിട്ടുന്നത്.പുറത്തു കത്തിക്കാളുന്ന വെയിലിന്റെ ചൂട് ശരീരത്തെ വിയർപ്പ് അണിയിച്ചുകൊണ്ടിരുന്നു.എന്തു പറയണമെന്ന് അറിയില്ല. ഉള്ളിൽ വല്ലാത്ത പരവേശം.

"എന്താ ഒരു ചൂട്. ബസ്സുകാര് കാണിച്ചത് വല്ലാത്ത ചതിയായിപ്പോയി. രാധികയ്ക്ക് കുറേദൂരം പോകേണ്ടതല്ലേ.ഇനി എന്ത് ചെയ്യും നമുക്കൊരുമിച്ച് ഒരു ഓട്ടോറിക്ഷ പിടിച്ചു പോകാം." അവൻ അവളെനോക്കി പുഞ്ചിരിച്ചു.

ആ മുഖത്ത് നോക്കാതെ പുറത്തേയ്ക്ക് നോക്കി സമ്മതമെന്ന് മൂളികൊണ്ട് ഇനി എന്തുപറയണമെന്നറിയാതെ നാണിച്ചു നിൽക്കുമ്പോൾ ആലോചിച്ചത് തന്റെ വീടിനെ കുറിച്ച് ഇതുവരെ ചോദിച്ചിട്ടില്ല, പറഞ്ഞിട്ടില്ല പിന്നെ എങ്ങനെ അറിഞ്ഞു.

"വീടിനെക്കുറിച്ച് ഞാൻ എങ്ങനെ അറിഞ്ഞെന്നു ചിന്തിക്കുകയാവും അല്ലെ. അറിയാം വീടും നാടും അച്ഛനെയും എല്ലാം. അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ ഒന്നുകൂടെ അറിയാമെന്ന് വെച്ചോളൂ താൻ ഉള്ളിൽ ഒളിപ്പിച്ചു വച്ച് നടക്കുന്ന തന്റെ പ്രണയവും." അവൻ ചിരിച്ചു.

അത് കേട്ടതും അവളുടെ ഹൃദയമിടിപ്പിന് വേഗത കൂടി. ശരീരം കൂടുതൽ വിയർത്തു. നാണവും പരിഭവം കലർന്ന മുഖം ജയമോഹനിൽ നിന്ന് മറയ്ക്കാനായി ബാഗിൽ നിന്നും ടവ്വൽ എടുത്തു മുഖം തുടച്ചുകൊണ്ട് തിരിഞ്ഞുനിന്നു.

"തന്റെ പ്രണയം താൻ പറയാതെ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. പക്ഷേ, ഒന്നു താൻ മനസ്സിലാക്കണം തന്റെ പ്രണയനായകൻ ഒരു പ്രാരാബ്ധക്കാരനാണ്. വലിയൊരു കുടുംബത്തിന്റെ ഉത്തരവാദിത്വം തലയിൽ പേറുന്നവൻ. ഇതിനെല്ലാം ഇടയിൽ തന്നേപോലൊരു പെണ്ണിനെ പ്രണയം.നീതിപുലർത്താൻ എനിക്കാവുമോ എന്നറിയില്ല. എല്ലാം സഹിച്ച് എനിക്കൊപ്പം കൂടാൻ തയ്യാറാണെങ്കിൽ കുറച്ചു നാൾ കാത്തിരിക്കണം. എങ്കിൽ തീർച്ചയായും കൈപിടിച്ച് ഞാൻ കൂടെ കൂട്ടാം." പറഞ്ഞിട്ട് അവളെനോക്കി പുഞ്ചിരിച്ചു.

ആ സമയം വഴിയിലൂടെ ഒരു ഓട്ടോറിക്ഷ വന്നു അതിൽ കയറി യാത്ര തിരിച്ചു.

ഓട്ടോറിക്ഷയിലിരിക്കുമ്പോൾ താൻ കണ്ടതും കേട്ടതും എല്ലാം തന്നെ ഒരു സ്വപ്നമാണെന്ന ചിന്തയിലായിരുന്നു അവൾ.വെക്കേഷൻ കാലത്ത് പരസ്പരം കാണാനായില്ലെങ്കിലും ഫോണിലൂടെ പലവട്ടം വിളിക്കുകയും സംസാരിക്കുകയും ചെയ്തു പോന്നു അവൾ. പ്രിയതമന്റെ മുഖം മനസ്സിൽ കണ്ടു നിർവൃതിയോടെ സ്കൂൾ തുറക്കുന്നതും കാത്തിരുന്നു.

രാവിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ ചിലക്കുന്നത് കേട്ടത്. ഓടിച്ചെന്ന് എടുക്കുമ്പോൾ സ്കൂളിൽ ഒപ്പം ജോലിചെയ്യുന്ന 'ജിൻസി' ടീച്ചറാണ്.

"രാധിക നീയറിഞ്ഞോ നമ്മുടെ ജയമോഹൻ മാഷ് മരിച്ചു. ഇന്നലെരാത്രി ഹൃദയാഘാതമായിരുന്നു."

സഹപ്രവർത്തകയുടെ വാക്കുകൾ കേട്ട് അവളുടെ കണ്ണിൽ ഇരുട്ടുകയറി.തലകറങ്ങുന്നതുപോലെ. കൈയിൽ നിന്നും മൊബൈൽ ഊർന്ന് താഴെ വീണു. തന്റെ ജയമോഹൻ മരിച്ചുവെന്നോ... വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ രാത്രി കൂടി വിളിച്ച് സംസാരിച്ചതാണ് സ്കൂൾ തുറക്കുമ്പോൾ കാണാമെന്നു പറഞ്ഞു വച്ചതാ. വല്ലാത്തൊരു പൊട്ടിക്കരച്ചിലോടെ ബെഡ്ഢിലേയ്ക്ക് തളർന്നുവീഴുമ്പോൾ എന്തെന്നറിയാതെ അമ്മ ഓടിയെത്തി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

അവസാനമായി ആ മുഖം കാണാനുള്ള കരുത്തില്ല. ജീവനറ്റ മുഖം കാണാൻ തനിക്കാവില്ല.തന്റെ പ്രിയതമൻ മരിച്ചെന്നുപോലും തനിക്ക് വിശ്വസിക്കാനാവുന്നില്ല.അതുകൊണ്ടാണ് അവൾ വീടിന്റെ മുറ്റത്തുതന്നെ നിന്നത്.

"രാധികേ നീ എന്താ ഇവിടെ വന്നു നിൽക്കുന്നെ...കാണുന്നില്ലേ... ബോഡി ദഹിപ്പിക്കാൻ എടുക്കാറായി."

പിന്നിൽ നിന്നുള്ള ചോദ്യമാണ് അവളെ ഓർമ്മയിൽ നിന്നും ഉണർത്തിയത്. നോക്കുമ്പോൾ കുടയും പിടിച്ച് ദുഃഖംനിറഞ്ഞ മുഖത്തോടെ സംഘപ്രവർത്തകയായ ജിൻസി നിൽക്കുന്നു.

"ഇല്ല ഞാൻ കാണുന്നില്ല... എനിക്ക് അതിനുള്ള കരുത്തില്ല. അല്ലെങ്കിൽ തന്നെ ഞാൻ എന്തിന് കാണണം. ജയമോഹൻ ഈ ലോകത്തിനു മുന്നിലല്ലേ മരിച്ചിട്ടുള്ളൂ. എന്റെ മനസ്സിൽ മരിച്ചിട്ടില്ല." അവളുടെ ശബ്ദം ഇടറി.

"രാധികേ താനിത്രമാത്രം സങ്കടം കൊള്ളുന്നതെന്തിനെന്ന് അറിയാമെങ്കിലും ചോദിക്കുകയാണ്. ഈ സമയത്ത് ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല എങ്കിലും നിന്റെ ദുഃഖം കണ്ടിട്ട് പറ്റിയ അവസരം ഇതുതന്നെ എന്ന് കരുതി ചോദിക്കുകയാണ്."

"ജയമോഹനെ നീ അത്രയധികം സ്നേഹിച്ചിരുന്നോ അതിനുമാത്രം അടുപ്പം നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നോ.?"

കൂട്ടുകാരിയുടെ ചോദ്യം ആദ്യം ഒരു നൊമ്പരമുണ്ടാക്കിയെങ്കിലും അത് മറച്ചുവച്ചുകൊണ്ട് വേദനകലർന്ന പുഞ്ചിരിയോടെ പറഞ്ഞു.

"ഞാൻ എന്റെ ജീവിതത്തിൽ ഒരു പുരുഷനെയെ സ്നേഹിച്ചിട്ടുള്ളൂ. അധികം അടുത്തിടപഴകിയിട്ടില്ലെങ്കിൽപോലും അയാൾ എന്റെ എല്ലാമെല്ലാമായിരുന്നു. ആ ആൾ ജയമോഹനാണ്.അവൻ എന്നെ വിട്ടുപിരിഞ്ഞാലും കൂട്ടായി ആ ഓർമ്മകൾ എന്നും കൂടെയുണ്ടാവും.ഈ ജന്മം ജീവിച്ചു തീർക്കാൻ എനിക്കതുമതി."

അവൾ വേദനകലർന്നൊരു പുഞ്ചിരിപൊഴിച്ചു.

ഇടർച്ചയോടെ അവളത് പറഞ്ഞു നിർത്തുമ്പോൾ തലേ രാത്രിയിൽ പെയ്ത മഴയുടെ ബാക്കിയെന്നോണം മഴത്തുള്ളികൾ ശക്തമായി ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി.ഒപ്പം വീടിനുള്ളിൽ നിന്ന് ഒരു കൂട്ടനിലവിളി ഉയർന്നുപൊങ്ങി. ജയമോഹന്റെ ശരീരം ദഹിപ്പിക്കാൻ എടുക്കുകയാണ്.സഹോദരിമാരുടെയും മാതാപിതാക്കളുടെയും ഒക്കെ ഹൃദയം തകർന്നുള്ള നിലവിളിയാണ്.

"മഴ ശക്തമായി പെയ്യുമെന്ന് തോന്നുന്നു രാധികേ വരൂ...നമുക്ക് ഈ പന്തലിന്റെ ഉള്ളിലേക്ക് കയറി നിൽക്കാം." ജിൻസി പറഞ്ഞു.

"ഇല്ല കൂട്ടുകാരി ഞാൻ പോകുന്നു. എനിക്ക് ഈ മഴ നനയണം എന്റെ ജയമോഹന്റെ ഓർമകളുടെ പേമാരിയും വർഷിച്ചുകൊണ്ടാണ് ഈ മഴ പെയ്തിറങ്ങുന്നത്.ഞങ്ങൾ ഒരുമിച്ചു കണ്ടപ്പോൾ ഈ മഴ ഉണ്ടായിരുന്നു.അവസാനമായി പിരിയുമ്പോഴും ഈ മഴ ഉണ്ട്.ഇത് ഞങ്ങൾ ഒരുമിച്ച് നനയുകയാണ്. ഞാനും എന്റെ പ്രിയതമന്റെ ആത്മാവും." അവൾ പൊട്ടിച്ചിരിച്ചു.പിന്നെ ആ ചിരി ഉച്ചസ്ഥയിയിലായി.

രാധികയ്ക്ക് ഭ്രാന്ത് ബാധിച്ചതുപോലെ അവളുടെ മുഖഭാവത്തിൽ നിന്ന് ജിൻസിക്ക് തോന്നി.ആളുകൾ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായതും ഒരുനിമിഷം സഹതാപത്തോടെ രാധികയെ നോക്കിനിന്നിട്ട് അവൾ പിന്തിരിഞ്ഞ് പന്തലിനുള്ളിലേയ്ക്ക് കയറി.

പാവം ആർക്കും അറിയില്ലല്ലോ രാധികയുടെ ഹൃദയവേദന.അവളുടെ മേൽ പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയും അവളുടെ ശരീരത്തെ ചുട്ടുപൊള്ളിക്കുന്നതല്ലാതെ തണുപ്പിക്കുന്നില്ലെന്ന്.മരണത്തിൽ പോലും വേർ പിരിക്കാനാവാത്ത പ്രണയത്തിന്റെ ചൂടുമായി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഇടക്കിടയ്ക്ക് പൊട്ടിച്ചിരിച്ചുകൊണ്ട് രാധിക മഴയത്തുകൂടെ മുന്നോട്ട് നടന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ