mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Ruksana Ashraf)

ആ ഫോൺ കാൾ വന്നതിനു ശേഷം, മുൻ മന്ത്രി ജലജ ടീച്ചർ ആകെ വിയർത്തു കുളിച്ചു. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും, പ്രശസ്ത എഴുത്തുകാരിയുമായിരുന്ന മീരകുമാരി വീട്ടിൽ തിരിച്ചെത്തിയില്ലത്രെ.

"ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ സ്വർഗഭൂമി എന്നവകാശപ്പെടുന്ന വയനാടിനെ ഒന്ന് നേരിട്ട് കാണാൻ ഇറങ്ങി തിരിച്ചതായിരുന്നു, ജലജ ടീച്ചറും, മീരാകുമാരിയും."

"വെള്ളച്ചാട്ടങ്ങളും, മഞ്ഞു മലകളും, ആസ്വാദകരെ കണ്ണിനും, മനസ്സിനും കുളിർമയേകുന്ന കാടും, മേടും, തടാക ങ്ങളും, 'ദൈവം'അനുഗ്രഹിച്ചു സൃഷ്‌ടിച്ച വശ്യസുന്ദരമായ പ്രകൃതിഭം ഗിയുടെയുടെ കലവറ തന്നെയായിരുന്നു വയനാട്."

പുറം ലോകം അറിഞ്ഞാൽ വളരെ ഒച്ചപ്പാട് ഉണ്ടാക്കുന്ന കേസ് ആയി മാറാൻ സാധ്യതഉണ്ട് ഇത്. ടീച്ചർക്ക് എന്ത് ചെയ്യണമെന്ന് ഒരു ഐഡിയ കിട്ടിയില്ല. മാധ്യമങ്ങളും, ചാനലുകളും ഇത് കൊട്ടിയാഘോഷിക്കും.

മാഡം.... സുമലത ആയിരുന്നു അത്.

ടീച്ചർ പെട്ടെന്ന് ചിന്തയിൽ നിന്ന് ഉണർന്നു.

"നമ്മുടെ കളക്ടർ രൂപേഷ് സാർ, ഇങ്ങോട്ട് വരുന്നുണ്ട് മാഡത്തെ ലൈനിൽ കിട്ടുന്നില്ലത്രേ."

എന്തിന്?

"ഒരു കേസ് ഹിസ്റ്ററി എടുക്കാനുണ്ട് എന്നാണ് പറഞ്ഞത് "

ടീച്ചർ ഞെട്ടി പോയി. പെട്ടെന്ന് ആധിപൂണ്ട് ചോദിച്ചു.

കേസോ.... എന്ത് കേസ്?

ടീച്ചറടെ മുഖഭാവം കണ്ട് സുമലത കണ്ണ് മിഴിച്ചു കൊണ്ട് ചോദിച്ചു.

"എന്തു പറ്റി? ആകെ വിയർത്തിരിക്കുന്നല്ലോ, എന്തെങ്കിലും പ്രോബ്ലം."

നോ.... ടീച്ചർ കൈകൊണ്ട് കാണിച്ചു.

"എന്തോ ഉണ്ട് എന്തായാലും കാര്യം പറയൂ "

സുമലത വിടാൻ ഭാവമില്ല.

സാധാരണ ടീച്ചരെ വളരെ എനെർജിറ്റിക് ആയി മാത്രമേ കണ്ടിട്ടുള്ളു. ഇതിപ്പോ എന്തായിരിക്കും.

"ടീച്ചർ.... അവൾ പതുക്കെ വിളിച്ചു. എന്നിട്ട് പറഞ്ഞു".

"പദവിയിൽ ഇരിക്കുന്ന സമയത്ത് ഞാൻ ടീച്ചറെ കൂടെ കൂടിയതാണ്. ഇപ്പോഴും എന്നെ കൂടെ നിർത്തിയിട്ടുള്ളത് എന്നിലുള്ള വിശ്വാസം കൊണ്ടാണെന്നു എനിക്കറിയാം. പറയൂ എന്താണെങ്കിലും "

"മീരാ കുമാരി വീട്ടിൽ എത്തിയിട്ടിത്രെ. മൂന്ന് ദിവസം മുമ്പ് പുലർച്ചെ അഞ്ചു മണിക്ക് വീടിന്റെ ഗേറ്റിൽ ഡ്രോപ്പ് ചെയ്തതാണ്. പിന്നെയവൾ എവിടെ പോയി.?"

"വിളിച്ചിട്ട് കിട്ടുന്നില്ലേ.... "

ഫോൺ എന്റെ കയ്യിൽ ആണ്. എന്റെ ബാഗിൽ.

സരസു ഇന്ന് രാവിലെ എന്നെ വിളിച്ചു ചോദിച്ചു,' മേഡം എവിടെ പോയി, വിളിച്ചിട്ട് കിട്ടുന്നില്ല, 'എന്നൊക്കെ പറഞ്ഞു, അപ്പോഴാണ് ഞാൻ ഫോൺ കാണുന്നത്. എന്നും വിളിക്കാറുള്ളതാ, വർക്ക്‌ ലോഡ് കൊണ്ട് കഴിഞ്ഞില്ല.

"എങ്ങോട്ടും മീര പോവാറില്ലല്ലോ!, വർഷങ്ങൾ ആയി ഒറ്റക്കല്ലേ,ആരോട് ചോദിക്കും, ആരെ അറിയിക്കും. ഒന്നും മനസ്സിലാണില്ല."

"മേഡം.... ഞാനൊരു കാര്യം പറയട്ടെ. മേഡം എന്തിന് പേടിക്കുന്നു. നമുക്കീ കേസ് മാഡത്തിന്റെ സുഹൃത്തുക്കൾ ആയ യെസ് എ ഏജൻസിയെ എൽപ്പിക്കാം. അവരാവുമ്പോൾ ഒന്നും പുറത്തു പോകില്ല."

"ഞാൻ വിളിച്ചിട്ടുണ്ട് അവർ ഇപ്പൊ എത്തും. "ടീച്ചർ പറഞ്ഞു.

പ്രൈവറ്റ് ഡിക്റ്റക്ടീവർ-ഷർവാണി ഹോർസ്, സന്തതസഹാചാരി അമീൻ ഫോക്സി. ഇവർ ഏറ്റെടുക്കുന്ന ഏതൊരു കേസും പുഷ്പം പോലെ തെളിയിക്കും. തെളിയിക്കപ്പെടാത്ത പല കേസും, ഇവർ, ഇവരുടെ ബ്രെയിനിന് പണി കൊടുക്കാറുണ്ട്, ഇവരുടെ പേരുപോലെ തന്നെ കുതിര ശക്തിയുടെ പവറുള്ള ബ്രയിനും,കൂർമ്മബുദ്ധിയും, കൗശലം കൊണ്ടും, കേസ് തെളിയിക്കുന്ന ഇവരെ തോൽപ്പിക്കാൻ ആർക്കും കഴിയൂല.

"അകത്തേക്ക് വന്നോട്ടെ ?"

വാതിൽ തുറന്നിട്ടതായിരുന്നു, വാതിലിനടുത്തു നിന്നു കൊണ്ട് ഹോർസും ഫോക്സിയും ചോദിച്ചു.

'അവരെ കണ്ടാൽ ഇരട്ടകളെന്നെ തോന്നുകയുള്ളൂ. രണ്ട് പേരും അവരുടെ വിശാലമായ നെറ്റിയും, ചുരുളൻ മുടിയും, ഒരു കൂർത്ത കറുത്ത തൊപ്പിക്കൊണ്ട് മറച്ചിരിക്കുന്നു.ഹോഴ്സിന്റെ മൂക്കിന് അല്പം നീളം കൂടുതൽ ആണ്. പെട്ടെന്ന് ദേഷ്യവും അരിച്ചു കയറും. അപ്പോൾ തന്നെ തണുക്കുകയും ചെയ്യും. ഫോക്സിയുടെ ആകർഷത്വം ചുവന്ന ചുണ്ടുകൾ ആണ്. വലിയ ചെവിയും, ചെറിയ കണ്ണുകളും ഇവർ എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് പിടിച്ചു പറ്റും.മുട്ടോളമെത്തുന്ന കോട്ടിനു മുണ്ട് ഒരു പ്രത്യേകത, ഇത് ധരിച്ചാൽ മാത്രമേ ഏത് കേസും ഇവർക്ക് തെളിയിക്കാൻ പറ്റൂ. ബ്ലാക്ക് ഷൂസ് മാത്രമേ ധരിക്കൂ.'

ടീച്ചർ അവരെ അകത്തേക്ക് ക്ഷണിച്ചു.

എങ്ങനെ തുടങ്ങണമെന്ന് അവർക്ക് അറിയില്ലായിരുന്നു. അവര് അല്പം പതർച്ചയോടെ ഇരുന്നു.

"ഞാൻ പുറത്തേക്ക് പോകണോ, " സുമലത ചോദിച്ചു.

"വേണ്ടാ...നീ പറയൂ"...ടീച്ചർ പറഞ്ഞു.

സുമലത കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു പറഞ്ഞു.

"മൂന്ന് ദിവസമായി മിസ്സിംഗ്‌ ആണെന്നോ?, എന്നിട്ട് ആരും വിളിച്ചില്ലേ, അന്വഷിച്ചില്ലേ,"

"നിങ്ങൾ രണ്ടുപേരും യാത്ര പോയത് ഒരു വിധം എല്ലാവർക്കും അറിയുന്നതല്ലേ. അത്ഭുതമാ യിരിക്കുന്നു,"

വേലക്കാരി സരസു വിളിച്ചത് മുതൽ ഞാൻ രഹസ്യമായി അന്വേഷിച്ചു കൊണ്ടിരിക്യാണ്. ഇന്ന് എനിക്ക്‌ എല്ലാ ശക്തിയും ചോർന്നു പോയി. പോലീസിൽ അറിയിക്കാൻ ആദ്യം വിചാരിച്ചു. ഇത്ര ദിവസമായി അറിയിക്കാതിരുന്നതെന്ന് അവര് ചോദിക്കും. പിന്നീടാണ് നിങ്ങളെ വിളിക്കാന്നു വെച്ചത്.

"ഫോൺ ടീച്ചറെ കയ്യിൽ ആയ സ്ഥിതിക്ക് ടവർ ലൊക്കേഷനും, സാധ്യത കുറവ് എങ്ങിനെ അന്വേഷണം തുടങ്ങും, ഒരു ഐഡിയ കിട്ടുന്നില്ലല്ലോ...."ഏതായാലും ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ, ടീച്ചർ സമാധാനതോടെ ഇരിക്ക്."

"എങ്ങിനെ ഇരിക്കും, പോലീസിൽ പറയട്ടെ, തെറ്റ് എന്റേതെന്നു ഏറ്റു പറയാം. ടീച്ചർ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു."

"തല്ക്കാലം വേണ്ടാ, എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല. എന്നാൽ ഞങ്ങൾ ഇറങ്ങാണ്. അതും പറഞ്ഞു അവര് വാതിൽ തുറന്നു പുറത്തേക്ക് പോയി.

ഇതിന്റെ ഇടയിൽ സരസു വീണ്ടും വിളിച്ചു. മീരയുടെ ഫോണിലേക്ക്.

അപ്പോഴേക്കും മീരയുടെ തിരോധാനം നാല് ദിവസം പിന്നിട്ടിരുന്നു.

ടീച്ചർ കുറച്ചു നേരം ഫോൺ റിംഗ് ചെയ്യുന്നത് നോക്കി നിന്നു. പിന്നെ രണ്ടും കല്പ്പിച്ചു ഫോൺ എടുത്തു.

ഹലോ...ചേച്ചി...

"ചേച്ചി കുളിക്കുകയാണ്, എന്തെങ്കിലും പറയണോ?"

"ചേച്ചിയോട് ഞാൻ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞാൽ മതി. സരയു പറഞ്ഞു."

"ഓക്കേ... നീ ഒരാഴ്ച്ച ലീവ് എടുത്തോ. ചേച്ചിക്ക് നല്ല സുഖമില്ല. യാത്രയൊക്കെ കഴിഞ്ഞു വന്നതല്ലേ. "

"ചാവി ഞാൻ അങ്ങോട്ട് കൊണ്ട് വന്ന് തരാം. "

വേണ്ടാ.... ഞാൻ സുമയെ വിടാം.

എന്നാൽ ചേച്ചിയോട് പറയ്. വെക്കട്ടെ".

ടീച്ചർ ആശ്വാസത്തോടെ ഫോൺ ഓഫ്‌ ആക്കി.

ഒരാഴ്ച്ചയായി എന്നിട്ടും മീരയെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല.

കേസന്വേഷണ ചരിത്രത്തിൽ ഞങ്ങൾ ആദ്യമായി തോൽക്കാൻ പോകുന്നു, ഹോർസും, ഫോക്സിയും ടീച്ചറെ വിളിച്ചു പറഞ്ഞു. അവിടെയുള്ള സി സി റ്റി വി യും വർക്ക്‌ ചെയ്യുന്നില്ല.

"ടീച്ചറെ കൂട്ടുകാരി എന്ന നിലക്ക് കേരളം മൊത്തം ഉത്തരം കിട്ടാത്ത മുൻ മുനയിൽ നിർത്തുന്ന പല സംഭവങ്ങളും, അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, ടീച്ചറോട് അതെല്ലാം അവര്ഷെയർ ചെയ്യാറില്ലെ."

"ഇല്ല.... ഞാൻ അതിന് തുനിഞ്ഞിട്ടില്ല. ഒരു കാര്യം എനിക്കറിയാം മീരക്ക് ഉറങ്ങണമെങ്കിൽ ടാബ്ലറ്റ് കഴിക്കണമായിരുന്നു."

എ സി മുറിയിൽ ഇരുന്ന് ടീച്ചർ ആകെ വിയർത്തു കുളിച്ചു. ടീച്ചർക്ക് തല കറങ്ങുന്നുണ്ടായിരുന്നു, ടീച്ചർ കുഴഞ്ഞു വീണു.

ഐ സി യുടെ മുന്നിൽ മൃതപ്രായനായി നിൽക്കുകയായിരുന്നു സുമലതയും ഹോർസും ഫോക്സിയും.

രണ്ട് പെൺകുട്ടികൾ ആയിരുന്നു ടീച്ചർക്ക്, രണ്ട് പേരും ഭർത്താവിനോപ്പം വിദേശത്ത് ആണ്, ഭർത്താവ് നേരത്തെ മരിച്ചു.

"മക്കളെ അറിയിക്കേണ്ട "സുമലത ചോദിച്ചു."

"വേണ്ട... നമ്മളൊക്കെ ഇല്ലെ,കുഴപ്പമൊന്നുമില്ല മുറിയിലേക്ക് മാറ്റാം എന്നല്ലേ ഡോക്ടർ പറഞ്ഞത്."

ഇതിനകം ടീച്ചറെ മുറിയിലേക്ക് മാറ്റിയിരുന്നു.

ഹോഴ്സിനെയും, ഫോക്സിനെയും, കണ്ടപ്പൊ, ടീച്ചർ കൈ കൊണ്ട് എന്തായി എന്ന് ആംഗ്യം കാണിച്ചു.

സമാധാനമായിരിക്കൂ, ഞങ്ങൾക്കൊന്ന് ടീച്ചറെ വീട് പരിശോധിക്കണം.

ടീച്ചർ സംസാരിക്കാൻ കഴിയാത്ത വിധം ആകെ ക്ഷീണിത ആയിരുന്നു. അവര് താക്കോൽ സുമലതയുടെ കയ്യിൽ ഉണ്ടാകും എന്ന് ആംഗ്യം കാണിച്ചു.

സുമലത തന്റെ ബാഗിൽ നിന്ന് താക്കോൽ എടുത്തു കൊടുത്തു.

ഹോഴ്സിനും, ഫോക്സിനും, ആകെ വെല്ലുവിളി നിറഞ്ഞ കേസ് ആയിരുന്നു ഇത്.

"ഫോക്സീ.... ടീച്ചർ ഗേറ്റിന് പ്പുറത്തു ഇറക്കി വിട്ടു എന്നല്ലേ പറഞ്ഞത്. അങ്ങനെ എങ്കിൽ ആ പരിസരത്തിൽ നിന്ന് തന്നെ ടീച്ചറെ ആരോ തട്ടി കൊണ്ട് പോയി."

"ഇതൊക്കെ നമ്മൾ എത്രയോ വട്ടം പറഞ്ഞ കാര്യങ്ങൾ ആണ്. നമ്മൾ ആ പരിസരം നിരീക്ഷിക്കുകയും ചെയ്തു.ഒരാൾ ആ പരിസരത്തു കണ്ടു എന്ന് പറഞ്ഞകറുത്ത ഇന്നോവ കാറിന്റെ പുറകെ കുറെ പോയി. എന്നിട്ടും നോ രക്ഷ."

ഹോഴ്സിന്റെ മൊബൈൽ ഫോൺ ഫോക്സിന്റെ പോക്കറ്റിൽ കിടന്ന് ശബ്ദിക്കുന്നുണ്ടായിരുന്നു.

മൊബൈൽ ഓണാക്കി കൊണ്ട് ഫോക്സി, ഹോർസിന് കൈ മാറി.

അഡ്വകേറ്റ് മിസ്സിസ് ലിസാവാണിയായിരുന്നു ലൈനിൽ.

നമസ്കാരം.... എനി ഹെല്പ്?

യെസ്. ലൊക്കേഷൻ ഞാൻ ഷെയർ ചെയ്യാം, എത്രയും പെട്ടെന്ന് വാ. നമുക്ക് മീരാകുമാരിയുടെ വീട് ഒന്ന് സെർച്ച്‌ ചെയ്യണം.

പ്രശസ്ത നോവലിസ്റ്റ്, കഥകാരി, ഹൃദയ സ്പർശമായ നോവലുകൾ എഴുതുന്നവൾ, പേനഎന്ന ആയുധം ഉപയോഗിച്ച് വാളുപോലെ പയറ്റുന്നവൾ. വാക്കുകൾ ഓരോന്നും പിറന്നു വീഴുമ്പോൾ, അവിടെ ശൈശവവും, ബാല്യവും ഒന്നും ഉണ്ടായിരുന്നില്ല. പൂർണചന്ദ്രന്റെ കരുത്തും, യൗവനവും ആയിരുന്നു. അങ്ങിനെ, അങ്ങനെ ഒരിക്കൽ മീര എഴുത്ത് ഉപേക്ഷിച്ചു, കൂട്ടത്തിൽ തന്റെ ഹൃദയത്തിന്റെ പാതിയായ തന്റെ ഭർത്താവിനെയും. പഠിക്കുന്നകാലത്ത് പ്രണയബന്ധരായതാണ് മീരയും, അദ്ധ്യാപകനായ ജിതിനും. വിവാഹത്തിന് വീട്ടുകാർ തടസ്സം നിന്നപ്പോ, രെജിസ്റ്റർ മാര്യേജ് ചെയ്ത് ജീവിതം തുടങ്ങി. മൊത്തം പതിനെട്ടു വർഷം സ്നേഹിച്ചു. ജിതിന് തന്നോടുള്ള പ്രണയമായിരുന്നു തന്നെ ഒരു എഴുത്ത്കാരിയാക്കിയത്. മീര ഓരോ ഇന്റർവ്യൂലും പറയുമായിരുന്നു. മീരാ കുമാരിയെ സ്നേഹിക്കുന്ന എല്ലാവർക്കും വല്ലാത്ത ഷോക്ക് ആയിരുന്നു, എഴുത്ത് നിർത്തിയതും, ജിതിനുമായുള്ള ഡിവേഴ്‌സും.

മീരായുടെ വീട്ടിൽ അവർക്കൊന്നും കണ്ടത്താൻ കഴിഞ്ഞില്ല. ലിസാ വാണിയും , മറ്റു രണ്ട് പേരും കൂടി തിരച്ചിൽ ഉപേക്ഷിച്ചു. അവസാനം ഹോർസ് പതിവ് ചെയ്യാനുള്ളത് പോലെ സോഫയിൽ കണ്ണടച്ചിരുന്നു. ഇത്തരം അവസരത്തിൽ ലിസക്കൊ , ഫോക്സിക്കൊ സംസാരിക്കാൻ പോലും ഭയമാണ്. പെട്ടെന്ന് പൊട്ടിത്തെറിക്കും.

ഹോർസിന് നന്നായി തലവേദന വന്നിരിക്കുന്നു എന്ന് ലിസക്ക് മനസ്സിലായി. എന്നാൽ ചോദിക്കാൻ പേടിയാണ്.

അര മണിക്കൂർ കഴിഞ്ഞ് ഹോർസ് ചാടി എണീറ്റു, ടാബ്ലറ്റ്, ടാബ്ലറ്റ് എന്ന് വിളിച്ചു പറഞ്ഞു. ലിസ പേടിയോടെ ടാബ്ലറ്റ് കൊടുത്തു.

ടാബ്ലറ്റ് കഴിച്ചു അല്പം ചിന്തിച്ച ശേഷം ഹോർസ് ചോദിച്ചു.

"മീരാ കുമാരിക്ക് ഡയറി എഴുതുന്ന ശീലം ഉണ്ടാകും.അവൾ ഒരു എഴുത്തുകാരിയല്ലെ,"

ലിസാ ..., നീ ഒന്ന് ട്രൈ ചെയ്യൂ....

അന്വേഷണത്തിന് വിരാമം ആയത് പോലെ ലിസ ഡയറിമായി വന്ന് ഡയറിയുടെ താളുകൾ ഓരോന്നും രണ്ടുപേരുടെയും മുന്നിൽ തുറന്നിട്ടു.

പതിനെട്ടാം വിവാഹവാർഷികത്തിന്റെ അന്ന് പരസ്പരം മോതിരം കൈമാറാൻ വേണ്ടി ഞാനും, ജിതിനും ജ്വല്ലറിയിൽ പോയി. അന്ന് അവിടെ വെച്ച്, ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന ഉണ്ണിമായയെ കാണുന്നത്. അവിടെ വെച്ചാണ് അവൾ ഇപ്പോഴും, സിംഗിൾ ആണെന്ന് അറിയുന്നത്. വീട്ടിലേക്കു വന്ന് ഞങ്ങൾ ഉണ്ണിമായയുടെ കാര്യം എടുത്തിട്ടു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞാൻ അറിയുന്നത്. അവൾ ജിതിനെ പ്രണയിച്ചിരുന്നു എന്ന്. അതെന്നെ ഡിപ്പ്രെഷനിലേക്ക് എത്തിച്ചു. മനഃപൂർവം ഞാൻ ജിതിനുമായി നുറുങ്ങുന്ന നോവോടെ വഴക്കുണ്ടാക്കി. ഈ ഭൂമിയിൽ എനിക്കൊരു കടം തീർക്കണമായിരുന്നു, ഉണ്ണിമായക്ക് ജിതിനെ കൊടുക്കണമായിരുന്നു.അദ്ദേഹത്തിന്റെ ആത്മാവ് പറിച്ചു എന്റെ ഹൃദയത്തിൽ ചേർത്ത് വെച്ചു. അത് മതിയായിരുന്നു ഇനിയുള്ള ജീവിതം എനിക്ക്‌ മുന്നോട്ട് കൊണ്ട് പോകാൻ.

അവസാനത്തെ താളിൽ ഇങ്ങനെയായിരുന്നു അവര് എഴുതിയിരുന്നത് . ഉണ്ണിമായ എന്നെ കാണാൻ വന്നിരുന്നു ജിതിൻ മരിച്ചു കൊണ്ടിരിക്കുകയാണത്രെ. ഞാൻ ഉപേക്ഷിച്ചത് കൊണ്ട് അദ്ദേഹം കടുത്ത മദ്യപാനിയായി. ഉണ്ണിമായയൊത്ത് നല്ലൊരു റിലേഷന്, ജിതിന് സാധിച്ചില്ല എന്നറിഞ്ഞ ഞാൻ ഞെട്ടിപ്പോയി. എല്ലാം ഓർത്തോർത്തു മരിക്കാൻ എനിക്കൊരു യാത്ര പോകണം. എന്നിട്ട് ജിതിനു മുമ്പ് തനിക്ക് പോവണം ഇവിടെ നിന്ന്, അവിടെ പോയി ജിതിനെ വരവേൽക്കാൻ ഞാൻ വേണം അവിടെ.

വല്ലാത്തൊരു മൂകാവസ്ഥയിൽ ആയിരുന്നു എല്ലാവരും.

തിരുവനന്തപുരത്തെ ക്യാൻസർ വാർഡിൽ, ടീച്ചറും, ഹോർസും, ഫോക്സും, എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അവിടെ കെട്ടിപ്പിടിച്ചിരിക്കുന്ന മീരാകുമാരിയെയും, ഉണ്ണിമായയെയും ഒരിക്കലും അവർക്ക് മറക്കാൻ കഴിയൂല.ഇന്നേ വരെ ഇവർ തെളിയിച്ച കേസുകൾ ഓരോന്നും പരിശോധിക്കുമ്പോൾ ഇത്രയും വേദനാജനകവും ചിന്തിക്കുന്നതുമായ കേസ് വേറൊന്നും ഉണ്ടായിട്ടില്ല.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ