mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Aniyan Kunnath)

കവിത ഒരു ട്രാപ്പ് ആണ് 
ഇതൊരു കവിതയാണെന്നോ 
കഥയാണെന്നോ തിരിച്ചറിയാത്തവരാണ് 
ദൂരെ നിന്നും വീക്ഷിക്കുന്നവര്‍ 

അതി മനോഹരമായി വാക്കുകളെ 
കുത്തി നിര്‍ത്തുമ്പോള്‍ ഒരാള്‍ക്കും 
മനസ്സിലാവില്ല അത് നമ്മളെ 
ട്രാപ്പിലേക്കാണ് കൊണ്ട് പോകുന്നതെന്ന് 

വരികള്‍ കൊണ്ട് തീര്‍ക്കുന്ന 
മുള്‍ വെയിലികള്‍ക്ക് ഒരേ ഉയരവും
ഒരേ നീളവും ആയിരിക്കും

പോകുന്ന വഴിയില്‍ പലയിടത്തും
മധുരംപുരട്ടിയ ചില്ലക്ഷരങ്ങളുടെ ചൂണ്ട്ഫലകം
അവസാന വരിയിലേക്ക് കൊണ്ട് പോകും 

അവസാന വരിയില്‍ ചവിട്ടി നിന്ന
ഒരാളും ഉണ്ടാവില്ല കാരണം 
അവനിപ്പോള്‍ തലകീഴായി 
ആകാശ കൊമ്പില്‍ ആടുകയായിരിക്കും 

അതെ കവിത ഒരു ട്രാപ്പ് ആണ് 
അവസാന വരിയില്‍ കുരുങ്ങാതെ പോയവര്‍
പിന്നെ ഒരിക്കലും ആ വഴിക്ക് തിരികെ വരില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ